പെൻസിൽവേനിയയിൽ യുഎസ് സെനറ്റിലേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് സെനറ്റർ ബോബ് കേസി തോൽവി സമ്മതിച്ചു. റിപ്പബ്ലിക്കൻ ഡേവ് മക്നോർമിക്ക് ജയിച്ചതായി മാധ്യമങ്ങൾ രണ്ടാഴ്ച മുൻപ് പറഞ്ഞെങ്കിലും വോട്ടെണ്ണൽ തുടരവേ കേസി തോൽവി സമ്മതിച്ചിരുന്നില്ല.
ഇതോടെ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നൂറിൽ 53 സീറ്റായി. ഡെമോക്രറ്റുകൾക്കു 47.
മക്നോർമിക്കിനെ വിളിച്ചു താൻ അഭിനന്ദനം അറിയിച്ചെന്നു എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കേസി (64) പറഞ്ഞു. ഏഴു മില്യൺ വോട്ടുകൾ എണ്ണിയപ്പോൾ മക്നോർമിക്ക് 16,000 ലീഡ് നേടിയിരുന്നു.
സംസ്ഥാന വ്യാപകമായി വീണ്ടും വോട്ടെണ്ണണമെന്നു മൂന്നു തവണ സെനറ്ററായ കേസി ആവശ്യപ്പെട്ടിരുന്നു. നികുതി കൊടുക്കുന്നവർ അതിനു $1 മില്യണിലധികം ചെലവിടേണ്ടി വരുമെന്ന് സംസ്ഥാന സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ചൂണ്ടിക്കാട്ടി.
67 കൗണ്ടികളിൽ വോട്ടെണ്ണിയിട്ടില്ല എന്നു ചൂണ്ടിക്കാട്ടി കേസി സംസ്ഥാന സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
കാൽ പോയിന്റിൽ താഴെ വ്യത്യാസത്തിനു തീരുമാനിച്ച ഈ മത്സരം സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കടുത്തതായിരുന്നുവെന്നു കേസി ചൂണ്ടിക്കാട്ടി.
മക്നോർമിക്ക് പ്രസ്താവനയിൽ പറഞ്ഞു: "സെനറ്റർ ബോബ് കേസി നമ്മുടെ കോമൺവെൽത്തിനെ മെച്ചപ്പെടുത്താൻ ജീവിതം ഉഴിഞ്ഞു വച്ചു. ദീനയും ഞാനും സെനറ്റർ കാസിക്കും തെരേസയ്ക്കും അവരുടെ കുടുംബത്തിനും പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനും കഠിനാധ്വാനത്തിനും വ്യക്തിപരമായ ത്യാഗങ്ങൾക്കും ആത്മാർഥമായി നന്ദി പറയുന്നു."
Bob Casey concedes Pa. senate race