Image

യു.എസിലെ കേസിനു പിന്നാലെ അദാനിക്കെതിരേ കെനിയയിലും കേസ്; ശതകോടികളുടെ പദ്ധതി റദ്ദാക്കും

Published on 22 November, 2024
യു.എസിലെ കേസിനു പിന്നാലെ അദാനിക്കെതിരേ കെനിയയിലും കേസ്; ശതകോടികളുടെ പദ്ധതി റദ്ദാക്കും

നെയ്റോബി: അമേരിക്കയിലെ കേസിനു പിന്നാലെ അദാനി ഗ്രൂപ്പിനെതിരേ കെനിയയിലും കേസ്.

സൗരോര്‍ജ കരാറുകള്‍ ഉറപ്പിക്കാന്‍ യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്റെ കണ്ടെത്തലിന് പിന്നാലെ ആണ് അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുന്നത്.

കെനിയയിലെ ശതകോടികളുടെ വിമാനത്താവള, ഊര്‍ജ പദ്ധതി കരാറുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു.

രാജ്യത്തെ പ്രധാന വിമാനത്താവളത്തി?െന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനവും പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മിക്കുന്നതിനായി കഴിഞ്ഞ മാസം ഊര്‍ജ മന്ത്രാലയം അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച 736 മില്യണ്‍ ഡോളറിന്റെ (62,16,77,12,000 ?രൂപ) 30 വര്‍ഷ?ത്തേക്കുള്ള പൊതു-സ്വകാര്യ പങ്കാളിത്ത കരാറും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് പ്രസിഡന്റ് വ്യക്തമാക്കിയത്.

അന്വേഷണ ഏജന്‍സികള്‍ നല്‍കിയ തീരുമാനത്തിന് കാരണമെന്നും ഗതാഗത മന്ത്രാലയത്തിനോടും ഊര്‍ജ, പെട്രോളിയം മന്ത്രാലയത്തിനോടും കരാറുകള്‍ ഉടനടി റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റൂട്ടോ അറിയിച്ചു.

അതിനിടെ, യു.എസിലെ കേസിന്റെ പശ്ചാത്തലത്തില്‍ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് മേധാവിയുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് കുറ്റാരോപണമുയര്‍ന്നത്. 265മില്യണ്‍(2237 കോടി രൂപ) കൈക്കൂലി നല്‍കിയതായാണ് കുറ്റപത്രത്തിലുള്ളത്. 20 വര്‍ഷം കൊണ്ട് കരാറുകളില്‍ ലാഭം കൊയ്യാനാണ് അദാനി ലക്ഷ്യമിട്ടത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്റെ കണ്ടെത്തല്‍. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനക്കുമാണ് കുറ്റം ചുമത്തിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക