Image

മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞെന്നു യുക്രൈൻ മുൻ സൈനിക മേധാവി (പിപിഎം)

Published on 22 November, 2024
മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞെന്നു യുക്രൈൻ മുൻ സൈനിക മേധാവി (പിപിഎം)

റഷ്യൻ സഖ്യരാഷ്ട്രങ്ങൾ യുക്രൈൻ യുദ്ധത്തിൽ പങ്കു ചേർന്നതോടെ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞെന്നു യുക്രൈൻ മുൻ സൈനിക മേധാവി വലേറി സല്യൂഷ്നി പറഞ്ഞു.  "മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞെന്നു നമുക്ക് ഇപ്പോൾ ഉറപ്പാക്കാം," ബ്രിട്ടനിൽ യുക്രൈന്റെ അംബാസഡറായ സല്യൂഷ്നി അഭിപ്രായപ്പെട്ടു.

റഷ്യയിൽ ഉത്തര കൊറിയൻ സേന രംഗപ്രവേശം ചെയ്തതോടെ യുദ്ധത്തിനു ആഗോളമാനം കൈവന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ സേന മുൻനിരയിൽ തന്നെ ഇറാൻ നിർമിത ആയുധങ്ങൾ ഉപയോഗിക്കുന്നുമുണ്ട്. അന്താരാഷ്ട്ര സൈനിക സമ്മർദത്തിൽ നിന്നു തന്റെ രാജ്യത്തെ രക്ഷിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. "ഞങ്ങൾക്ക് ഒറ്റയ്ക്കു ഈ യുദ്ധം ജയിക്കാനാവില്ല."

2022 ഫെബ്രുവരിയിൽ റഷ്യൻ ആക്രമണം ഉണ്ടായപ്പോൾ തുടക്കത്തിൽ ചെറുത്തു നില്ക്കാൻ നേതൃത്വം നൽകിയ സല്യൂഷ്നിക്കു യുക്രൈനിൽ ഏറെ മതിപ്പുണ്ട്.

Ukraine ex-military chief says WWIII on  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക