Image

മുനമ്പം: മത പ്രീണനത്തിന്റെ അനന്തര ഫലം (നടപ്പാതയിൽ ഇന്ന് - 125: ബാബു പാറയ്ക്കൽ)

Published on 23 November, 2024
മുനമ്പം: മത പ്രീണനത്തിന്റെ അനന്തര ഫലം (നടപ്പാതയിൽ ഇന്ന് - 125: ബാബു പാറയ്ക്കൽ)

കേരളത്തിൽ അറുനൂറോളം കുടുംബങ്ങൾ മാത്രം താമസിക്കുന്ന മുനമ്പം എന്ന ഒരു ചെറിയ പ്രദേശം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം എന്തുകൊണ്ടാണ് ഇന്ന് ഒരു വലിയ ദേശീയ പ്രശ്നം ആയത്? എന്താണ് മുനമ്പത്തിന്റെ പ്രശ്നം എന്ന് എല്ലാവർക്കും അറിയാം. വക്കഫ് ബോർഡിന്റെ അധീനതയിലുള്ള കുറച്ചു ഭൂമി വക്കഫ് അറിയാതെ മറ്റൊരു കൂട്ടർ കുറച്ചു പേർക്ക് മറിച്ചു വിൽക്കുന്നു. ആ ഭൂമി വില കൊടുത്തു വാങ്ങിയവർ നിയമം അനുസരിച്ചുള്ള തീറാധാരം രജിസ്റ്റർ ചെയ്‌തു നികുതി അടച്ചു താമസിച്ചനുഭവിച്ചു വന്നു. ഇപ്പോൾ വക്കഫ് പറയുന്നു ആ പ്രദേശം അവരുടേതാണെന്നും അവിടെ താമസിക്കുന്നവർ അനധികൃത കുടിയേറ്റക്കാർ ആയതിനാൽ അവർ ഒഴിഞ്ഞു പോയി ഭൂമി യഥാർത്ഥ ഉടമകളായ വക്കഫിനു തിരിച്ചു നൽകണമെന്നും. 
അവർ ഉന്നയിക്കുന്നത് ന്യായമായ കാര്യമായതിനാൽ ഭൂമി വക്കഫിനു തിരിച്ചു കിട്ടണമെന്നും എന്നാൽ മാനുഷികമായ പരിഗണനയിൽ തലമുറകളായി അനുഭവിച്ചു വരുന്ന ഭൂമി ആയതിനാൽ അവരെ ഒഴിപ്പിച്ചു തെരുവിൽ ഇറക്കുന്നത് ന്യായമല്ലെന്നും അതുകൊണ്ടു സർക്കാർ അതിനു ബദലായി അവരെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകണമെന്നും പ്രമുഖ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? എന്നാൽ, മുനമ്പത്തെ നിവാസികൾ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളായ ലത്തീൻ കത്തോലിക്കർ ആയതുകൊണ്ട് ആ സഭയുടെ പിന്തുണയോടെ സർക്കാരിനെതിരായി സമരം ആരംഭിച്ചിരിക്കുകയാണ്. 1923 ൽ ബ്രിട്ടീഷ് ഭരണ കാലത്തു മുസ്ലിംകളുടെ ആവശ്യാനുസരണം പ്രാബല്യത്തിൽ വന്ന നിയമം പിന്നീട് പല തവണ കോൺഗ്രസ്സ് മന്ത്രിസഭകളുടെ കാലത്തു ഭേദഗതി ചെയ്‌തു പുനർനിർണ്ണയിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ബിജെപി സർക്കാർ ഈ നിയമം കാര്യമായി ഭേദഗതി ചെയ്യാൻ തയ്യാറായി. 
ഈ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ നിയമസഭയിൽ 140 എം എൽ എ മാരും അനുകൂലിച്ചു പ്രമേയം പാസാക്കി. എങ്കിലും കേന്ദ്ര നിയമം ആകുമ്പോൾ കേരളത്തിനും അനുസരിച്ചല്ലേ പറ്റൂ. പക്ഷേ, ഇടതു വലതു മന്ത്രിസഭകൾ മാറി മാറി ഭരിക്കുന്ന കേരളത്തിൽ ഇത് നടപ്പാക്കില്ലെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ടു തന്നെ ഈ മുനമ്പം വിഷയം ഒരു 'ടെസ്റ്റ് കേസ്' ആക്കി വക്കഫിനെതിരായി പ്രക്ഷോഭം മൂർച്ഛിക്കയാണ്. ഇവർക്ക് പിന്തുണ നൽകി വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ മുൻപോട്ടു വന്നു കൊണ്ടിരിക്കുന്നു. ഈ പ്രശ്നം നിരുപാധികം പരിഹരിക്കാനായി സർക്കാർ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിരിക്കുന്നു. അതും മുനമ്പംകാർ അംഗീകരിക്കാതെ പ്രക്ഷോഭം കടുപ്പിക്കയാണ്. എന്താണ് മുനമ്പംകാരെ ഭയപ്പെടുത്തുന്നത്? എന്ത് കൊണ്ടാണ് ഭരണഘടനാ അനുവദിക്കുന്ന വക്കഫ് നിയമങ്ങൾ അടിമുടി പൊളിച്ചെഴുതണമെന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും ആവശ്യപ്പെടുന്നത്? ഈയിടെയായി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മുസ്ലിം-ക്രിസ്ത്യൻ ധ്രുവീകരണം കൂടുതൽ വിള്ളലുണ്ടാക്കി കൊണ്ട് വളരുവാൻ തക്കവണ്ണം വക്കഫിന്റെതാണെന്നു പറഞ്ഞു കൂടുതൽ സ്ഥലങ്ങൾക്ക് പുതുതായി അവകാശങ്ങൾ എന്ത് കൊണ്ടാണ് ബോർഡ് ഉന്നയിക്കുന്നത്? കേന്ദ്ര സർക്കാർ കൊണ്ടുവന്ന വക്കഫ് നിയമ ഭേദഗതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കപോലും ചെയ്യാതെ എന്തിനാണ് നിയമസഭ ത്വരിത ഗതിയിൽ ഈ ബില്ലിനെ എതിർത്തു പ്രമേയം പാസ്സാക്കിയത്? 
ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന നിയമങ്ങളും കരാറുകളും എല്ലാം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതോടെ കാലഹരണപ്പെട്ടു. ഇസ്‌ലാമിക നിയമങ്ങളോടെ ഭരിക്കപ്പെടണമെന്ന ബോർഡുകളും സമിതികളും അധികാരങ്ങളും എല്ലാം പെറുക്കിയെടുത്തു പാക്കിസ്ഥാൻ എന്ന രാജ്യമായി ഇന്ത്യയുടെ ഒരു ഭാഗം വെട്ടിമുറിച്ചു ബ്രിട്ടീഷുകാർ അറുത്തു മാറ്റിയപ്പോൾ അവിടേയ്ക്കു കൂടു മാറ്റിയവർക്ക് ഇന്ത്യ എന്ന രാജ്യത്തെക്കാൾ സ്വന്തം മതത്തിനാണ് പ്രാധാന്യമുണ്ടായത്. എന്നാൽ അപ്പോഴും അവിടേയ്ക്കു പോകാതെ മാതൃരാജ്യത്തിൽ തന്നെ നിന്ന് തലമുറകളെ വാർത്തെടുക്കാൻ വിവേകമുണ്ടായവർ രാജ്യത്തിന് പ്രാധാന്യം കൊടുത്തവർ ആയിരുന്നു. എന്നാൽ, ചെറിയൊരു ന്യൂന പക്ഷം ഇവിടെത്തന്നെ നിന്ന് ഇവിടെ വീണ്ടും ഒരു പാക്കിസ്ഥാൻ ഉണ്ടാക്കിയെടുക്കണം എന്ന് ചിന്തിച്ചവർ ആയിരുന്നു. 
അവരുടെ പ്രീണനത്തിന് വഴങ്ങി അന്നത്തെ ഭരണാധികാരികൾ അവർക്കു വഴിവിട്ട പല സഹായങ്ങളും ചെയ്തു കൊടുത്തു. അങ്ങനെ വക്കഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഉയർത്തെഴുന്നേറ്റു. 1953 ലും 1995 ലും 2013 ലും കോൺഗ്രസ്സ് മന്ത്രിസഭകൾ മുസ്ലിംകളുടെ വോട്ടു ബാങ്കിനെ ലക്ഷ്യം വച്ചുകൊണ്ട് യാതൊരു തത്വദീക്ഷയുമില്ലാതെ അവരെ പ്രീണിപ്പിക്കാനായി വക്കഫ് നിയമങ്ങൾ ഭേദഗതി ചെയ്തു കൊടുത്തു. തുടക്കത്തിൽ വക്കഫ് എന്നാൽ ഒരു മുസ്ലിം കാരുണ്യ പ്രവർത്തിക്കായി ദാനം ചെയ്യുന്ന സ്വത്തായിരുന്നു. ഒരിക്കൽ ദാനം ചെയ്‌താൽ തിരിച്ചെടുക്കാനാവില്ല. ആ ഭൂമി എന്നും വക്കഫിന്റേത്‌ ആയിരിക്കും എന്നായിരുന്നു. എന്നാൽ പല ഭേദഗതികളും അതിൽ കുത്തിത്തിരുകി 1995 ൽ പരിഹരിച്ചത് ഞെട്ടിക്കുന്ന ചില പരിഷ്‌കാരങ്ങളോടെ ആയിരുന്നു.
അതിൽ പ്രധാനമായത്, വക്കഫ് നിയമം പരിച്ഛേദം 39 ഉപവകുപ്പ് 3 പറയുന്നത്: "ഒരു കെട്ടിടമോ വസ്തുവോ ഇസ്‌ലാമിക കാരുണ്യ പ്രവർത്തനത്തിനോ മതപരമായ കാര്യങ്ങൾക്കോ മതാധ്യാപനത്തിനോ ആയി ഉപയോഗിച്ചിട്ടുള്ള കെട്ടിടമോ വസ്തുവോ ആണെന്ന് വക്കഫ് ബോർഡ് വിശ്വസിക്കുന്നു എങ്കിൽ മുൻകാല പ്രാബല്യത്തോടെ അത് വക്കഫിന്റേത് ആയിരിക്കും" എന്നാണ്. ഇപ്പോഴാണ് മൂവാറ്റുപുഴ നിർമ്മലാ കോളേജിലും തൊടുപുഴ ന്യൂമാൻസ് കോളേജിലും നിസ്‌ക്കരിക്കാൻ മുറി ചോദിച്ചതിന്റെ അർഥം മനസ്സിലാക്കേണ്ടത്. അധികൃതർ അനുവദിക്കാതിരുന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മറക്കാറായിട്ടില്ലല്ലോ. ഏതു ഭൂമിക്കും ഉടമസ്ഥാവകാശം ഉന്നയിക്കാൻ വക്കഫിണ് പ്രയാസമില്ല. ഇന്ത്യൻ പാർലമെന്റ് ഇരിക്കുന്ന സ്ഥലം പോലും വക്കഫിന്റേതാണെന്നു പറഞ്ഞു കഴിഞ്ഞു. കേരളത്തിൽ പല വസ്തുവകകളും വക്കഫിന്റേതാണെന്നു അവകാശമുന്നയിക്കപ്പെട്ടു കഴിഞ്ഞു. ഇതിൽ 1970 വർഷങ്ങൾ പഴക്കമുണ്ടെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന പാലിയൂർ പള്ളി ഇരിക്കുന്ന സ്ഥലവും ഉൾപ്പെടും. 
ഈ നിയമം ഇപ്പോൾ ബിജെപി സർക്കാർ പരിഷ്കരിച്ചത് ഇങ്ങനെ. എം 1-43: "കുറഞ്ഞത് 5 വർഷം എങ്കിലും മുസ്ലിം മതത്തിൽ ആയിരിക്കുന്ന ആൾ ബാധ്യതയില്ലാത്ത സ്വന്തം ആധാരത്തിൽ ഉള്ള ഭൂമിയോ സ്വത്തോ കാരുണ്യ പ്രവർത്തനത്തിനായി വക്കഫിനു ദാനം ചെയ്യുന്നത് വക്കഫ് സ്വത്തായിരിക്കും" എന്നാണ്. യഥാർത്ഥത്തിൽ നാം ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. 1741 ൽ അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ മഹാരാജാവ് കൊളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയതിനു ശേഷം 1749 ഡിസംബറിൽ തന്റെ രാജ്യം പൂർണ്ണമായി ശ്രീ പത്മനാഭന് സമർപ്പിച്ചു. അതനുസരിച്ചു പാളയം പള്ളിയും ക്ലിഫ് ഹൗസും സെക്രട്ടറിയേറ്റും മുനമ്പവും ഉൾപ്പെടുന്ന തിരുവിതാംകൂർ മുഴുവൻ ദേവസ്വം ബോർഡിന്റേതാണെന്നു പറഞ്ഞാൽ സർക്കാർ അംഗീകരിക്കുമോ? അതുപോലെ തന്നെ ഇപ്പോഴുള്ള നിയമത്തിൽ വക്കഫ് ഭൂമിയിന്മേലുള്ള തർക്കങ്ങൾ വക്കഫ് ട്രിബ്യൂണലിനു മാത്രമാണ് പരിശോധിച്ചു തീർപ്പു കൽപ്പിക്കാനുള്ള അധികാരം. പുതിയ നിയമ ഭേദഗതിയനുസരിച്ചു സിവിൽ കോടതികൾക്കായിരിക്കും അധികാരം. 
രാജ്യത്തിന്റെ നന്മയെക്കരുതിയുള്ള ഈ ഭേദഗതി എന്തുകൊണ്ട് എതിർക്കപ്പെടുന്നു എന്നത് ചിന്തിക്കേണ്ടതാണ്. ഇപ്പോൾ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിരിക്കുന്നു. ആരുടെ കണ്ണിൽ പൊടിയിടാനാണിത്? ശിവരാജ് കമ്മീഷന്റെ റിപ്പോർട്ട് എങ്ങനെ മാറ്റി എഴുതിച്ചു എന്ന കാര്യം ജനങ്ങൾ മറക്കാൻ സമയമായിട്ടില്ലല്ലോ. അധികാരത്തിൽ എത്താനുള്ള വോട്ടു ബാങ്ക് മാത്രം ലക്‌ഷ്യം വച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ ഈ നിലപാട് ജനങ്ങൾ മനസ്സിലാക്കി കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച്‌ ഉയരേണ്ടത് അടുത്ത തലമുറകൾക്കു വേണ്ടിയെങ്കിലും നാം ചെയ്യേണ്ട കടമയാണ്. മുനമ്പം മുനമ്പംകാരുടേതാണ്. അവരുടേത് മാത്രം.
__________________
 

Join WhatsApp News
Sunil 2024-11-26 13:24:16
All political parties want Muslim Votes. For Indian National Congress, it is existential. Without Muslim Votes , Congress Party will be a big zero. Congress is willing to give anything and everything to please Muslims. All European countries are suffering from Muslim illegals.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക