ഇല്ല എവിടെയും കണ്ടില്ല. അവളുടെ ജീവൻ്റെ ജീവനായ ആ നിധി. സുഗതയ്ക്ക് ആധിയായി, താൻ എത്ര ഭദ്രമായി സൂക്ഷിച്ചിരുന്നതാണ്.കാൽപ്പെ ട്ടിയിൽ പഴയ തുണികളുടെ അടിയിൽ ഒരു കൈലേസിൽ......വേറെ ആര് എടുക്കുവാനാണ് അവളുടെ ഭർത്താവ് അല്ലാതെ, അയാൾക്ക് ജീവിതം കുടിച്ചു തീർക്കാനുള്ളതാണ്. അതിനുവേണ്ടി അയാൾ എന്തും ചെയ്യും. ഒരു ദിവസം പോലും കുടിക്കാതെ പറ്റില്ലല്ലോ. ദിവസക്കൂലിക്കു പോകുന്ന മോഹന് പണിയില്ലാത്ത ദിവസങ്ങളിൽ ഭ്രാന്താണ്. പകൽ വീട്ടിൽ ചുരുണ്ടു കൂടിയി രിക്കും, വൈകുന്നേരം കള്ളുമോന്താനായി കൈലിമുണ്ട് മടക്കിക്കുത്തി ഇറ ങ്ങും. കെട്ടുതാലിയുടെ കാൽ ഗ്രാം സ്വർണ്ണം മാത്രമാണ് ആകെയുള്ള സമ്പാ ദ്യം. അത് കറുത്ത ചരടിൽ പൂജിച്ചു കെട്ടിയ വിലങ്ങുപോലെ സുഗതയുടെ കഴുത്തിൽ തൂങ്ങിയാടുന്നു. വേറെ വില പിടിപ്പുള്ളത് എന്താണ് ആ വീട്ടിൽ?
>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കു ചെയ്യുക