വിശ്രുത ബ്രിട്ടീഷ് ചരിത്രഗവേഷകൻ വില്യം ഡാൾറിമ്പിളിന്റെ പുതിയ പുസ്തകം 'ദി ഗോൾഡൻ റോഡി'ൽ വിവരിക്കുന്ന സുവർണപാത കേരളത്തിലെ മുസിരീസിലൂടെയാണ് കടന്നു പോയതെന്നു മുസിരിസ്-പട്ടണം ഉദ്ഖനനത്തിനു ചുക്കാൻ പിടിച്ച ഡോ. പി ജെ ചെറിയാൻ പറയുന്നു.
ചൈനയുമായി ബന്ധപ്പെടുത്തി കൊട്ടിഘോഷിക്കുന്ന സിൽക്ക് പാത കേട്ടുകേൾവി പോലുമില്ലാതിരുന്ന ബിസി 300-എഡി 300 കാലത്തെ ആറു നൂറ്റാണ്ടുകളിൽ ആയിരക്കണക്കിന് കപ്പലുകൾ യൂറോപ്പിൽ നിന്ന് അലക്‌സാൻഡ്രിയ വഴി മുസിരീസിൽ എത്തി ചൈനയിലേക്ക് പോയതായി ഡാൾറിംപിൾ സ്ഥാപിക്കുന്നു.
വില്യം ഡാൾറിമ്പിളിന്റെ കേരളത്തിലെക്കു മിഴി തുറക്കുന്ന പുതിയ ഗ്രന്ഥം
ബൈസാന്റിയം സമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ യുദധം നടന്ന കാലമായതിനാൽ കരമാർഗം ചൈനയിലേക്ക് പോവുക അസാധ്യമായിരുന്നു. ഇടയ്ക്കു ദുർഗമായ പർവതങ്ങൾ തരണം ചെയ്യേണ്ടിയുമിരുന്നു. ഫ്ളോറന്സിൽ നിന്ന് മാർക്കോ പോളോ നടത്തിയ കര യാത്ര അതീവ ദുഷ്ക്കരമായിരുന്നുവെന്നു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മുസിരിസിനെയും കേരളത്തെയും സംബന്ധിച്ചിടത്തോളം എഡ്‌വേഡ് ഗിബ്ബണോ എഡ്വേർഡ് സെയ്യദോ യൂറോപ്യൻ ചരിത്രകാരന്മാരോ തുറന്നു പറഞ്ഞിട്ടില്ലാത്ത ചരിത്ര സത്യമാണിതെന്നു നവംവർ 25നു ചൈനയിൽ ആറാമത്തെ സന്ദർശനത്തിന് പോകുന്ന ഡോ. ചെറിയാൻ ചൂണ്ടിക്കാട്ടി.
എറണാകുളം -കൊടുങ്ങല്ലൂർ റൂട്ടിൽ നാഷണൽ ഹൈവേ 66 ൽ കടൽക്കാറ്റേറ്റു കിടക്കുന്ന ഗ്രാമമാണ് മുസീരീസിലെ പട്ടണം. കേരള ചരിത്ര ഗവേഷണ കൗൺസിൽ 2007ൽ ആരംഭിച്ച് ഏഴു സീസൺ വരെ പൂർത്തിയാക്കിയ ഉദ്ഖനനം അന്താരഷ്ട്ര ശ്രധ്ധ ആകർഷിച്ചതിനെ തുടർന്ന് 2016 മുതൽ ചൈന ചെറിയാനെയും സംഘത്തെയും ക്ഷണിക്കുന്നു. മിക്കപ്പോഴും ബെയ്‌ജിങ്ങിലെ പാലസ് മ്യൂസിയമായിരുന്നു ആതിഥേയർ.
ഈ സുവർണ പാത മുസിരിസിലേക്ക്: ലേഖകനോട് പിജെ ചെറിയാൻ
ദക്ഷിണ ചൈനയിലെ ജിംഗ്‌ഡെഷെനിൽ പുരാവസ്തു ഉദ്ഖനനം നടക്കുന്നുണ്ട്. ജിംഗ്‌ഡെഷെൻ സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയിൽ കടൽ മാർഗമുള്ള പട്ടു പാതയെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിലാണ് ഇത്തവണ ചെറിയാൻ പ്രബന്ധം അവതരിപ്പിക്കുക.
ചൈനീസ് വിദഗ്ദ്ധർ മുസിരിസ് സന്ദർശിക്കുകയൂം പട്ടണം ഉദ്ഖനനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉദ്ഖനനം ചെയ്തു ശേഖരിക്കുന്ന വിലപ്പെട്ട ചരിത്ര വസ്തുക്കളുടെ കാലഗണന ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ ആധുനിക ഉപകരണങ്ങൾ അത്യാവശ്യമാണ്. അവ ഒരുക്കൂട്ടാൻ വേണ്ടി 8 മില്യൺ ഡോളറിന്റെ (67 കോടി രൂപ) സഹായം നൽകുന്ന ഒരു കരാറിൽ ചൈനീസ് അധികൃതരുമായി 2016ൽ ഒപ്പുവച്ചതാണ്. നിർഭാഗ്യ വശാൽ അതിനു ശേഷം ഡോ. ചെറിയാൻ റിട്ടയർ ചെയ്തു. വിഷയം പിൻതുടരാൻ ആളുണ്ടായില്ല.
'പാമ' എന്ന പേരിൽ ചെറിയാനും സഹപ്രവർത്തകരും ചേർന്നു തുടങ്ങിയ എൻജിഒയ്ക്ക് മുസിരിസ് പഠന ഗവേഷണം തുടരാൻ ആ സഹായം ലഭിക്കുമോ എന്ന് ഇത്തവണ ചെറിയാൻ അന്വേഷിക്കും.
ഡാൾറിംപിൾ ഡൽഹിയിലെ ഫാം ഹൗസിൽ കുടുബത്തോടൊപ്പം
പൗരാണിക ചൈനയിൽ നിന്ന് സാഹസയാത്രനടത്തി നളന്ദ സർവകലാശാലയിൽ ബുധ്ധമത സിദ്ധാന്തങ്ങൾ പഠിക്കാൻ എത്തിയ ഹുയാൻസാങ് തന്റെ ലിഖിതങ്ങളിൽ കേരളതീരത്തിനു ചൈന ഉൾപ്പെടെയുള്ള കിഴക്കൻ ദേശങ്ങളുമായും മധ്യേഷ്യൻ നാടുകളുമായുണ്ടായിരുന്ന വ്യാപാര ബന്ധത്തെപ്പറ്റി സവിസ്തരം പ്രദിപാദിക്കുന്നുണ്ട്.
ചരക്കു കപ്പലുകൾ ഇന്ത്യൻ തീരത്തു വന്നു സ്വർണം നൽകി പകരം കറുത്ത പൊന്നു എന്ന കുരുമുളകും മറ്റു സുഗന്ധ ദ്രവ്യങ്ങളും ചൈനയിൽ നിന്ന് കടൽമാർഗം എത്തിയ പട്ടും പരുത്തിയും തുകലുമൊക്കെ വാങ്ങി ക്കൊണ്ടുപോയിരുന്നുവെന്നു ലിഖിത ചരിത്രമുണ്ട്. അതോടൊപ്പം കിഴക്കൻ നാടുകളിലേക്ക് ഭാരതീയ മത, വിശ്വാസ സംഹിതകളും കയറ്റുമതി ചെയ്യപെട്ടു.
അശോക ചക്രവർത്തിയുടെ കാലത്ത് ശ്രീലങ്കയിലേക്കും ഇന്തോനേഷ്യയിലേക്കും ജപ്പാനിലേക്കും ബുദ്ധമതം പ്രചരിപ്പിച്ചു. കാഞ്ചീപുരം ആസ്ഥാനമായ പല്ലവ സമ്രാജ്യകാലത്തു ഹിന്ദു മതം കമ്പോഡിയയിലേക്കും ഇന്തോനേഷ്യയിലേക്കും പടർന്നു പിടിച്ചു. എണ്ണൂറു ഏക്കറിൽ പരന്നു കിടക്കുന്ന അങ്കോർ വാട്ട്സ് ക്ഷേത്രസമുച്ചയം അതിനു ഏറ്റവും വലിയ തെളിവ്.
പ്രഗത്ഭനായ ചരിത്രകാരൻ എന്ന് സൺഡേ ടൈംസിലെ മാക്സ് ഹേസ്റ്റിംഗ്‌സ് വിശേഷിപ്പിക്കുന്ന വില്യം ഡാൾറിമ്പിൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഗവേഷകനാണ്. ഇന്ത്യയെക്കുറിച്ച് അദ്ദേഹം എഴുതിയ ചരിത്ര പഠനങ്ങൾ ലോകമാകെ ആയിരക്കണക്കിന് ചരിത്ര കുതുകികൾ വായിക്കുന്നു.
മുസിരീസ് പട്ടണത്തിൽ ഉദ്ഗ്രഥനം
നാനൂറ്റി എൺപത്തിനാലു പേജുകളിൽ പത്തു അധ്യായങ്ങൾ നിറഞ്ഞ ഏറ്റവും പുതിയ പുസ്തകം 'ദി ഗോൾഡൻ റോഡ്' രചിക്കാൻ വേണ്ടി സഹസ്രാബ്ദങ്ങൾ മുമ്പുണ്ടായിരുന്ന കര, സമുദ്ര പാതകളിലൂടെ അദ്ദേഹം പര്യടനം നടത്തി. നളന്ദ, അജന്ത-എല്ലോറ, അങ്കോർവാത്ത്, ബാഗ്ദാദ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം എത്തി. ബ്ലൂംസ്ബറിയാണ് പ്രസാധകർ. പുസ്തകത്തിലെ നാലിലൊന്നു ഭാഗവും താൻ ആശ്രയിച്ച ഗ്രന്ഥങ്ങളുടെ പട്ടിക (ബിബ്ലിയോഗ്രാഫി) നിരത്താൻ നീക്കി വച്ചിരിക്കുന്നു.
പുസ്തകത്തിൽ പത്തു പേജുകളിൽ കേരളതീരത്തെക്കുറിച്ചും മുസിരിസ് ഗവേഷണത്തെക്കുറിച്ചും പറയുന്നു. പുസ്തകത്തിന്റെ കേന്ദ്രബിന്ദു കേരളതീരം വഴി ശ്രീലങ്കയും മലേഷ്യയും തായ്‌ലൻഡും ഇൻഡോനേഷ്യയിലെ ജാവയും വഴി ചൈനയിലേക്ക് നീളുന്നതിനാൽ മുസിരീസ് ഗവേഷണത്തെക്കുറിച്ച് കൂടുതൽ പറയേണ്ടിയിരുവെന്നു തോന്നും.
ഹിമാചൽ പ്രദേശിലെ കസൗളി ഹിൽ സ്റ്റേഷനിൽ ഈയിടെ നടന്ന പതിമൂന്നാമത് ഖുശ്വന്ത് സിഗ് സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നതിനിടയിൽ കോട്ടയംകാരൻനായ ഡൽഹി മലയാളി എഴുത്തുകാരൻ എസ്. ഗോപാലകൃഷ്ണനുമായി ഡാൾറിമ്പിൾ സംസാരിക്കുകയുണ്ടായി. അതിൽ മുസിരിസ് ഉദ്ഖനനത്തിനു നേതൃത്വം നൽകിയ ഡോ. പിജെ.ചെറിയാൻ തന്റെ അടുത്ത സുഹൃത്തതാണെന്നു വരെ അദ്ദേഹം പറഞ്ഞു വച്ചു
കേരള ഡെലിഗേഷൻ ബെയ്‌ജിങ്ങിലെ പാലസ് മ്യൂസിയത്തിൽ'
'ഞാൻ താങ്കളെ വായിച്ചു തുടങ്ങിയത് 'ഇൻ സാനഡു; എന്ന യാത്രാപുസ്തകം മുതലാണ്. ഇപ്പോൾ 2024 ലെ പുസ്തകം എന്റെ മുമ്പിലിരിക്കുന്നു. സാനഡുവിൽ നിന്ന് ഗോൾഡൻ റോഡിലേക്കുള്ള ഇ നീണ്ട യാത്ര എങ്ങിനെയിരുന്നു?" അഭിമുഖകാരൻ ചോദിച്ചു.
"സാനഡു എഴുതുമ്പോൾ എനിക്ക് 29 വയസായിരുന്നു. ഇപ്പോൾ എനിക്ക് 59 വയസായി. എനിക്ക് സുന്ദരമായ മുടി ഉണ്ടായിരുന്നു. അവയൊക്കെ എനിക്ക് നഷ്ട്ടപെട്ടു. ഞാൻ കൂടുതൽ തടിയനായ മാറി. പക്ഷെ അന്നത്തെക്കാൾ ചരിത്രം എനിക്കറിയാം,' മറുപടി എത്ര സുന്ദരം!
കോഴിക്കോട്ടെ കേരള സാഹിത്യമേളയിൽ പങ്കെടുക്കാറുണ്ട് ഡാൾറിംപിൾ. ജയപ്പൂർ സാഹിത്യമേളയുടെ സ്ഥാപകരിൽ ഒരാളുമാണ്. ഈ മേളകളിലൊക്കെ അതിഥിയാവാറുള്ള ശശി തരൂർ അടുത്ത സുഹൃത്ത്. ഡാൽറിമ്പിൾ തന്റെ 'ദി അനാർക്കി' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചതു എറണാകുളം സെന്റ് തെരേസാസ് കോളേജ് ഒരുക്കിയ ഒരു സ്വീകരണവേളയിലാണ്.
കെസിഎച് ആർ സംഘം വന്മതിൽ സന്ദർശിക്കുന്നു
ആലുവ തോട്ടക്കാട്ടുകരയിൽ പെരിയാറിന്റെ തീരത്തു ചുവന്ന ഇഷ്ടികകൊണ്ടു തീർത്ത 'പാമ' യിലിരുന്നു സംസാരിച്ച മുൻ യുസി കോളജ് ചരിത്രാധ്യാപകനും കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറുമായ ചെറിയാൻ, മുസിരിസ് പര്യവേഷണം മുന്നോട്ടു കൊണ്ടുപോകാൻ രൂപീകരിച്ച PAMA എന്താണെന്നു വിശദീകരിച്ചു.
റോമില ഥാപ്പർ കെഎൻ പണിക്കർ ക്രിയേറ്റിവ് അക്കാദമിക് സെന്ററിന്റെ കുടക്കീഴിൽ കൊടുങ്ങല്ലുരടുത്ത് 'പട്ടണ'ത്തിലെ ബാപ്പുക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ യാണ് പാമ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌മെന്റ് ഒ ഫ് ട്രാൻസ്‌ഡിസിപ്ലിനറി ആർക്കിയോളോജിക്കൽ സയൻസസ്. PAMA എന്നത് പാറ്റേർണൽ ആൻഡ് മറ്റേർണൽ ആൻസെസ്ട്രിയുടെ ചുരുക്കപ്പേര്.
ഡാൾറിമ്പിലിന് എറണാകുളം സെന്റ് തെരേസാസിൽ സ്വീകരണം
കോഴിക്കോട് സർവകലാശാലയുടെ ചരിത്രപ്രൊഫസറും ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്ററിക്കൽ റിസർച് അധ്യക്ഷനുമായിരുന്ന എം ജീ എസ് നാരായണന്റെ കീഴിൽ ആധുനിക കേരളം എങ്ങിനെ രൂപം കൊണ്ടു എന്നതിനെപ്പറ്റിയായാണ് ചെറിയാൻ ഡോക്ടറൽ ഗവേഷണം നടത്തിയത്. ആലുവ യുസി കോളജിൽ 20 വർഷം സേവനം ചെയ്‌ത ശേഷം സ്റ്റേറ്റ് ഗസറ്റിയേഴ്സ് എഡിറ്റർ ആയി. അത് കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചായി മാറ്റിയപ്പോൾ ആദ്യ ഡയറക്ടർ.
മുസിരീസ് തലസ്ഥാനമായിരുന്നുവെന്നുവിശ്വസിക്കപ്പെടുന്ന പട്ടണത്തിൽ നടത്തിയ ഉദ്ഗ്രഥനത്തിനു നേതൃത്വത്തെ നൽകിയത് കെസിഎച്ച് ആർ ആണ്. ബ്രിട്ടീഷ് മ്യൂസിയം പോലുള്ള സ്ഥാപനങ്ങളുമായി ഉദ്ഗ്രഥനത്തെ ബന്ധിപ്പിക്കാൻ മുൻകൈ എടുത്തതും ഡോ,ചെറിയാൻ.
കോഴിക്കോട് സാഹിത്യ മേള-ഒപ്പം മനു എസ്. പിള്ള, വിക്രം സമ്പത്ത്, പാർവതി ശർമ്മ
ചൈന ഉൾപ്പെടയുള്ളനിരവധി രാജ്യങ്ങളിൽ പുരാവസ്തു വിഗദ്ധനെന്ന നിലയിൽ പര്യടനം നടത്തിയിട്ടുണ്ട് അദ്ദേഹം. ബ്രിട്ടീഷ് മ്യൂസിയവും സന്ദർശിച്ചു. ശ്രീലങ്കയിലെ ബൗദ്ധ ക്ഷേത്രനഗരമായ അനുരാധപുരയിലും ഒമാനിലും ഉദ്ഗ്രഥനത്തിൽ പങ്കെടുത്തു. ഓക്സ്ഫോർഡിൽ പോസ്റ്റ് ഡോക്ടറൽ പഠനം നടത്തി. വാഷിംഗ്ടണിലെ സ്മിത്‌സോണിയൻ ഇന്സ്ടിട്യൂഷനിൽ പോയതാണ് ഏറ്റവും വിലപ്പെട്ട മറ്റൊരനുഭവം.
സ്മിത്‌സോണിയൻ പോലെ പൈതൃകവും ചരിത്രവും സംസ്കാരവും കലയും ഗവേഷണവും സംവാദവും സിനിമയും എന്നിങ്ങനെ ജീവിതത്തിന്റെ സമഗ്ര മേഖലയുടെയും ഡിപ്പോസിറ്ററിയായി 'ഇമാജിനേറിയം' എന്നൊന്ന് കെട്ടിപ്പടുക്കണമെന്നാണ് ഡോ. ചെറിയാന്റെ സ്വപനം.
വാഷിംഗ് ടണിലെ സ്മിത് സോണിയൻ ഇന്സ്ടിട്യൂഷൻ; പിജെ ചെറിയാൻ
ആലപ്പുഴജില്ലയിൽ കായംകുളത്തിനു സമീപം കാപ്പിൽ പാറയിൽ അധ്യാപകരായ പിസി ജോണിന്റെയും മേരികുട്ടിയുടെയും മകൻ. മുൻ തിരുക്കൊച്ചി മന്ത്രി ടിഎം വർഗീസ് ബന്ധുവായിരുന്നു. മെഡിക്കൽ ഡോക്ടറായ ശ്രീലതയാണ് ജീവിത പങ്കാളി. കാൺപൂർ ഐഐടിയിൽ നിന്ന് ഫിസിക്സിൽ ഡോക്ട്രേറ് നേടി ബെങ്കറൂളിൽ അസിം പ്രേംജി സർവകലാശാലയിൽ പഠിപ്പിക്കുന്ന പ്രതീക് ചെറിയാനും പിഎച്ച്ഡി സ്കോളർ ഋത്വിക് ചെറിയാനും മക്കൾ.
ഡാൾറിംപിൾ പുനഃസൃഷ്ടിച്ച സുവർണപാത