വടകര എം പി ഷാഫി പറമ്പിൽ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിമാരിൽ ഒരാളായി മാറുമെന്നു തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഉപതെരെഞ്ഞെടുപ്പ്. കാരണം സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അടുത്ത അനുയായിയും ഉറ്റ സുഹൃത്തുമായ യൂത്ത്കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് രാഹുൽ മാൻക്കൂട്ടത്തിന് സ്‌ഥാനാർഥി ആക്കുകയും എല്ലാ എതിർപ്പുകളെയും അതിജീവിച്ചു വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചെടുക്കുകയും ചെയ്തത് ഷാഫിയുടെ ഒറ്റയാൾ പോരാട്ടം കൊണ്ടു മാത്രം ആണ്
കെ എസ് യൂ സംസ്‌ഥാന പ്രസിഡന്റ് ആയിരിക്കെ 2011ൽ ഇരുപത്തിയെട്ടാം വയസ്സിൽ ആണ് ഷാഫി ആദ്യമായി പാലക്കാട് നിന്നും നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഷാഫി 2016 ൽ പതിനേഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തകർപ്പൻ വിജയം ആണ് കരസ്ധമാക്കിയത്
2021ലെ തെരഞ്ഞെടുപ്പിൽ ആണ് ഷാഫിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നത്. 2016ൽ ശോഭ സുരേന്ദ്രൻ ബി ജെ പി ക്കായി മത്സരിച്ചു നാൽപതിനായിരത്തിൽ അധികം വോട്ടു നേടി പാലക്കാടിനെ എ ക്ലാസ്സ് മണ്ഡലമാക്കിയ ബി ജെ പി 2021ൽ മികച്ച പ്രതിഛായ ഉള്ള മെട്രോമാൻ ഇ ശ്രീധരനെയാണ് രംഗത്ത് ഇറക്കിയത്. കനത്ത മത്സരം നടന്ന ആ തെരഞ്ഞെടുപ്പിൽ മൂവായിരത്തിൽ അധികം വോട്ടിനു ഷാഫി മെട്രോമാനെ കടപുഴക്കി എറിഞ്ഞു വീണ്ടും പാലക്കാടിന്റെ നായകനായി
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ അപ്രതീക്ഷിത സ്‌ഥാനാർഥി ആകേണ്ടി വന്ന ഷാഫിയെ പാലക്കാട് അഗ്രഹാരങ്ങളിലെ വയോധികർ ഉൾപ്പെടെ ഉള്ളവർ കെട്ടിപിടിച്ചു പൊട്ടികരഞ്ഞാണ് വടകരയിലേക്ക് യാത്രയാക്കിയത്. അതുപോലെ ഷാഫി പാലക്കാട്ടെ ജനഹൃദയങ്ങളിൽ സ്‌ഥാനം പിടിച്ചിരുന്നു
പാലക്കാടൻ കാറ്റിൽ തുഴഞ്ഞു കടത്തനാടൻ മണ്ണായ വടകരയിൽ എത്തിയ ഷാഫിയെ വരവേറ്റതു പതിനായിരങ്ങൾ ആയിരുന്നു. ഒരു കിലോമീറ്ററോളം ചുമന്നാണ് യൂ ഡി ഫ് പ്രവർത്തകർ ഷാഫിയെ സമ്മേളന വേദിയിൽ എത്തിച്ചത്
ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും പ്രതിച്ചയായും മികച്ച മന്ത്രിയും ആയിരുന്ന കെ കെ ഷൈലജ ടീച്ചർക്ക് രണ്ടാം പിണറായി സർക്കാരിൽ അവസരം കൊടുക്കാതെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫിക്കെതിരെ മത്സരിപ്പിച്ചെങ്കിലും പാലക്കാടുനിന്നും വടകരയിൽ എത്തി കടത്തനാടൻ കൊടുംകാറ്റ് ആയി മാറിയ ഷാഫിയോട് പിടിച്ചു നിൽക്കുവാൻ ടീച്ചർക്കായില്ല. ഒരുലക്ഷത്തിൽ പതിനാലായിരത്തിൽപരം വോട്ടുകൾക്കാണ് ഷാഫി ടീച്ചറെ തറപറ്റിച്ചത്
ആന്റണി കരുണാകര ഗ്രൂപ്പുകൾ കാലഹരണപ്പെടുകയും രമേശ് ചെന്നിത്തലയും കെ മുരളീധരനും പല്ലുകൊഴിഞ്ഞ സിംഹങ്ങൾ ആകുകയും ചെയ്തതോടെ അന്യാധീനപ്പെട്ട കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പുകളിലെ ഒരു വിഭാഗം ഇനി വെള്ളാപ്പള്ളി നടേശൻ കണ്ണുരുട്ടികാണിച്ചപ്പോൾ മുട്ടു വിറച്ചു 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാതെ ഷാനിമോൾ ഉസ്മാനെ ബലിയാടാക്കിയ കെ സി വേണുഗോപാലിന്റെ കൂടെ നിൽക്കേണ്ട അവസ്ഥയിൽ ആണിപ്പോൾ
നാൽപ്പത്തിരണ്ടാം വയസ്സിൽ തന്നെ യുവ ജനങ്ങളുടെ ആവേശമായി മാറിയിരിക്കുന്ന ഷാഫി ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി കേരളത്തിലെ കോൺഗ്രസിന്റെ അമരത്തു എത്തുന്ന കാലം വിദൂരമല്ല