Image

'നന്ദി' ദിനത്തിലെ വാടാമലരുകള്‍ (കവിത: എ.സി. ജോര്‍ജ് )

Published on 24 November, 2024
'നന്ദി' ദിനത്തിലെ വാടാമലരുകള്‍ (കവിത:  എ.സി. ജോര്‍ജ് )

(വായനക്കാര്‍ക്ക് ഈ നന്ദി ദിനത്തില്‍  താംഗ്‌സ് ഗിവിംഗ് ഡെയില്‍  നന്ദിയും ആശംസയും നേര്‍ന്നുകൊണ്ട് ഈ കവിത സമര്‍പ്പിക്കുന്നു.)


അര്‍പ്പിക്കാമിന്നും എന്നെന്നും നന്ദിദിന വാടാമലരുകള്‍.....                                                        
സര്‍വ്വചരാചര സൃഷ്ടി സ്ഥിതി സംഹാര സംരക്ഷകാ.....                                                     
ഇഹ പരലോക ആധാര ശില്‍പ്പി ജഗദീശ്വരാ.....                                                        
അഞ്ജലീ ബദ്ധരായി നിന്നെ കുമ്പിട്ടു നമിക്കുന്നേന്‍....                                                    
അടിയങ്ങള്‍ തന്‍ ആയിരമായിരം കൃതജ്ഞതാ സ്‌തോത്രങ്ങള്‍.....                                               
അര്‍പ്പിക്കുന്നിതാ നിന്‍ സംപൂജ്യമാം പാദാരവിന്ദങ്ങളില്‍.....                                                 
ഈ 'നന്ദി' ദിനത്തിലൊരിക്കല്‍ മാത്രമല്ലെന്നുമെന്നും.....                                                  
സദാനേരവും നിമിഷവും അര്‍പ്പിക്കുടിയങ്ങള്‍ തന്‍ നന്ദി......                                                  
ഏഴാംകടലിനിക്കരെയുള്ള പോറ്റമ്മയാം എന്‍ ദേശമേ.....                                                       
ഏഴാംകടലിനക്കരെയുള്ള പെറ്റമ്മയാം എന്‍ ദേശമേ.......                                                
പരിരംഭണങ്ങളാല്‍ നന്ദിയുടെ പരിമളങ്ങള്‍ പൂശട്ടെ ഞങ്ങള്‍....                                                  
പാരില്‍ മരുപ്പച്ചയാം പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടി....                                               
പോറ്റമ്മയാമീദേശത്തിന്‍ മടിത്തട്ടില്‍ ശയിക്കും ഞങ്ങള്‍....                                                    
ഓര്‍ക്കും ഞങ്ങളെന്നുമെന്നും പെറ്റമ്മയാമാദേശത്തെ....                                                
ഒട്ടും കുറവില്ല.. നമിക്കുന്നു ഞങ്ങള്‍ തന്‍ മാതാപിതാക്കളെ....                                                  
ഞങ്ങളെ ഞങ്ങളാക്കിയ മാതാപിതാ ഗുരുക്കളെ....                                                   
നിങ്ങള്‍ക്കര്‍പ്പിയ്ക്കാന്‍ നന്ദിവാക്കുകളില്ലാ ഞങ്ങള്‍ക്കിനി....                                                          
നമ്രശിരസ്‌കരാം ഞങ്ങള്‍ കൂപ്പുകൈകളാല്‍ നമിക്കുന്നു....                                                 
ഇന്നും എന്നുമെും.. നിന്‍ പാദാരവിന്ദങ്ങളില്‍...                                                          
'നന്ദി' ദിനത്തില്‍ കൃതജ്ഞതാ സ്‌തോത്രങ്ങള്‍.....                                                                     
ഭക്ത്യാദരങ്ങളാല്‍ ആരാധിക്കാം വര്‍ഷിക്കാം വര്‍ഷങ്ങളോളം....                                                   
അധരവ്യായാമങ്ങളല്ല, 'നന്ദി' എറിയുന്നു ഞങ്ങള്‍...                                                        
'നന്ദി' അളവറ്റ സ്‌നേഹ പ്രവര്‍ത്തിയാണെറിയുന്നു ഞങ്ങള്‍....                                             
മാനവ ധര്‍മ്മ കര്‍മ്മ അനുഷ്ഠാനങ്ങളാം നന്ദി....                                                             
അതു താന്‍ വാക്കുകള്‍ക്കതീതമാം നന്ദി....                                                                       
മാനവ സല്‍ക്കര്‍മ്മ ധര്‍മ്മങ്ങളോടെും....                                                                            
നിത്യവും നിതാന്തവും അര്‍പ്പിക്കുന്നു നന്ദി.. തീരാത്ത നന്ദി...                                                     
വര്‍ണ്ണനാതീതമാം നന്ദി... നിറവേറ്റാനാകാത്ത നന്ദി....                                                         
എങ്കിലും സംപൂജ്യരെ... ആരാധ്യരെ.... ഇന്നും എെന്നന്നും...                                                             
ഈ നന്ദി... 'നന്ദി സുദിന' വാടാമലരുകള്‍ അര്‍പ്പിക്കുന്നു... ഞങ്ങള്‍...
 

Join WhatsApp News
George Neduvelil 2024-11-24 16:10:53
സ്രഷ്ടാവിനോടും, ജനിപ്പിച്ച മാതാപിതാക്കളോടും, അകക്കണ്ണുതുറപ്പിച്ച ഗുരുക്കന്മാരോടും, പിറന്നനാടിനോടും, പോറ്റുന്നനാടിനോടും ഇന്നും എന്നും നന്ദി പ്രകടിപ്പിച്ചുകൊണ്ട്, ഈ നന്ദിപ്രകാശനവേളയിൽ എ .സി. ജി യുടെ തൂലികാചലത്തിൽ വിരചിതമായ കവിത അസ്സലായിരിക്കുന്നു. ശ്രി. ജോർജിന് അഭിനന്ദനം.
Tom Vettuparambil 2024-11-25 00:15:18
നന്ദി ദിനം, thanksgiving സമാഗതമാകുകയാണ്. ആ അവസരത്തിൽ ഏറ്റവും ഉചിതമായ ഒരു കവിതയാണ് ഇത്. . നമുക്ക് എന്തെങ്കിലും ഒരു ചെറിയ സഹായം ചെയ്തവർക്ക് എപ്പോഴും നമ്മൾ നന്ദി പറയണം ഉണ്ടായിരിക്കണം. ഇവിടെ പലപ്പോഴും നന്ദിയില്ലാത്ത മനുഷ്യരെയാണ് നമ്മുടെ ചുറ്റും കാണുന്നത്. എത്ര ഉപകാരം കിട്ടിയാലും, കൊടുത്താലും, അത് പോരാ അത് പോരാ, നീ എന്ത് ഗുണമാ നന്മയായി എനിക്ക് ചെയ്തു തന്നത് എന്ന പരാതി എപ്പോഴും പലരും ഉന്നയിക്കുന്നത് കാണാം. കടം കൊടുത്തു സഹായിച്ചവൻ ആ പണം തിരികെ ചോദിച്ചാൽ ഒരുപക്ഷേ തിരിച്ച് കിട്ടുന്നത് പണമോ നന്ദിയോ ഒന്നും ആയിരിക്കുകയില്ല തിരിച്ചു നല്ല അടി ആയിരിക്കും കിട്ടുന്നത്. അമേരിക്കയിൽ സ്പോൺസർ ചെയ്ത് കഷ്ടപ്പെട്ട്, ഇവിടെ കൊണ്ടുവന്ന് പഠിപ്പിച്ചു നല്ല ജോലി കിട്ടാൻ പ്രാപ്തനാക്കിയ വ്യക്തിക്ക് ഒരുപക്ഷേ കിട്ടുന്നത് തികച്ച നന്ദി ഹീനതയും, അടിയും തൊഴിയും തെറിയും, തീരാ ശത്രുതയും ആയിരിക്കും. അങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിൽ നമ്മുടെ ചുറ്റും കാണാൻ പറ്റും. ഈ കവിത വായിക്കുന്ന നിങ്ങളെല്ലാം ഒന്ന് ആലോചിച്ചു നോക്കൂ. നമുക്ക് ജോലിയും കൂലിയും ജീവിതസൗകര്യങ്ങളും തരുന്ന വ്യക്തികളോടും പ്രസ്ഥാനത്തോടും, ഈ രാജ്യത്തോടും അമേരിക്കയോടും എല്ലാം എന്തു കുറ്റമാണ് എന്ത് പരാതിയാണ് ചിലരെല്ലാം പറയുന്നത്. അമേരിക്കയെ കുറ്റം പറയുന്നവർ തിരിച്ച്, അവരുടെ രാജ്യമായ ഇന്ത്യയിലേക്ക് എങ്ങും പോകാൻ തയ്യാറുമല്ല. അമേരിക്കയെ നിരന്തരം അവർ കുറ്റം പറഞ്ഞു കൊണ്ടിരിക്കും. ഞാൻ നാട്ടിൽ ആയിരുന്നെങ്കിൽ വലിയ മന്ത്രിയായേനെ മുതലാളി ആയേനെ.., അമേരിക്കയിൽ വന്ന എൻറെ അല്ല ആയുസ്സ് നഷ്ടപ്പെട്ടു... എന്നെല്ലാം പറഞ്ഞു കൊണ്ടുവന്നവരെയും അമേരിക്കയും കുറ്റം പറയുന്ന എത്ര അമേരിക്കൻ മലയാളികൾ ആണ് നമ്മൾ ഇവിടെ കാണുന്നത്. ഏതായാലും കവി ഡയറക്ട. യി അവരെയെല്ലാം ഒന്നു വാരിയിട്ടുണ്ട്. അതുപോലെ ശ്രീ ജോർജ് എല്ലാവർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ ഇവിടെ അർപ്പിക്കുന്നു. സമയോചിതമായ കവിത.
Jayan varghese 2024-11-25 01:54:45
ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്ന യുവ സുന്ദരി വഴിയരികിലെ പിച്ചക്കാരനെ കാണുന്നു, പേഴ്സെടുക്കാൻ മറന്നു പോയ ദുഃഖത്തിൽ സെന്റിയടിക്കുന്നു. സെന്റിക്ക് പരിഹാരമായി അൽപ്പ വസ്ത്ര ധാരിയായ അയാൾക്ക്‌ തന്റെ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചു നൽകുന്നു. പുറയാടകൾ അഴിച്ചു കഴിഞ്ഞ് അകയാടകളായ പാന്റീസിലും ബ്രെസിയറിലും കൈവച്ച സുന്ദരിയോട് പിച്ചക്കാരന് പറയേണ്ടി വന്നു ഇനി മതിയെന്ന്.. ചില നിരൂപകരുടെ കമന്റെഴുത്തുകൾ കാണുമ്പോൾ. ഈ യുവതിയുടെ സെന്റി പോലെയാണ് തോന്നുക! ഒന്നും ബാക്കി വയ്ക്കാതെ സർവ്വതും അങ്ങഴിച്ചു കൊടുത്തു കളയും? ജയൻ വർഗീസ്.
Vakkalathu Mathai 2024-11-25 05:32:46
പ്രിയ ജയൻ വർഗീസ്, ഇവിടെ നിരൂപകൻ ആണോ, ആസ്വാദകനാണോ, വിമർശിക്കപ്പെടേണ്ടത്? അതോ അവരാണോ കുറ്റക്കാർ?. കാര്യമായി ഒന്നും മനസ്സിലായില്ല. മനസ്സിലായത് വെച്ച് എഴുതാം. അതായത് ചിലർക്ക്, എന്ത് സഹായം ചെയ്താലും അവർ പോരാ പോരാ, ഇനിയും വേണം എന്ന് പറയും. അവസാനം സഹായം ചെയ്തവനെ കുറ്റം പറഞ്ഞ് അവർ പൊളിച്ചടുക്കും. അതാണ് കൂടുതലായിട്ടും കണ്ടുവരുന്നത്. കൊടുക്കുന്നവന് സ്വന്തമായി അത്ര കഴിവ് ഇല്ലാതിരുന്നിട്ട് പോലും കൈനീട്ടുന്നവരെ സഹായിക്കുന്ന നല്ല മനുഷ്യരെ, നല്ല രാജ്യങ്ങളെ, അമേരിക്ക പോലുള്ള നല്ല രാജ്യങ്ങളെ, നമ്മളെ അമേരിക്കയിൽ കൊണ്ടുവന്ന സ്പോൺസർ ചെയ്ത് വലിയ ആളാക്കിയ, എളിയവരായ പാവങ്ങളെ പോലും കുറ്റം പറഞ്ഞു പൊളിച്ചടുക്കുന്ന നന്ദിയില്ലാത്ത വ്യക്തികൾ ഉണ്ടെന്നാണ് ഇവിടെ ഒരു നിരൂപകൻ പറഞ്ഞത്. അത് സത്യമല്ലേ? ആ നിരൂപകനോട് ഞാൻ യോജിക്കുന്നു. നമുക്കുള്ളത് എല്ലാം കൊടുത്തു, . ബ്രേസിയർ പോലും ഊരി കൊടുത്തു, അടിവസ്ത്രം പോലും, കൊടുത്തു. . എന്നിട്ടും അത് വാങ്ങി ധരിച്ചിട്ട് യാതൊരു ഉളുപ്പുമില്ലാതെ, തന്ന അണ്ടർവെയർ, തന്ന ബ്രേസിയർ, പഴകിയതാണെന്നും കീറിയതാണെന്നും, അതിൽ വിയർപ്പിന്റെ നാറ്റം ഉണ്ടെന്നും പറഞ്ഞ് ദാതാവിനെ അവഹേളിക്കുന്ന നന്ദിയില്ലാത്തവരുണ്ട്. അതും ഓർക്കണം, ഈ പഴയ അടിവസ്ത്രവും എല്ലാം വളരെ കാലം ധരിച്ച് തൃപ്തിപ്പെട്ട് മിടുക്കനായി നടന്നവരാണ് പിന്നീട് ഒരു അവസരത്തിൽ അതിനെ അത് തന്ന ദാതാവിനെ കുറ്റം പറയുന്നത്. ഇത് ഒരു ഉദാഹരണത്തിന് ആയിട്ട് ഞാൻ എഴുതി എന്ന് മാത്രം. കാരണം ജയൻ വർഗീസിനെ വിമർശനം സഹായം കൊടുത്ത വ്യക്തിക്ക് എതിരെയാണെന്ന് അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നിന്ന് ഏറെക്കുറെ എനിക്ക് മനസ്സിലാകുന്നുണ്ട്. ഇനിയും കുറച്ചു കൂടെ എഴുതണം ചോദിക്കണം എന്നെനിക്കുണ്ട്. പക്ഷേ ഞാൻ അത്രത്തോളം പോകുന്നില്ല. ഏതായാലും സഹായങ്ങൾ നൽകുന്ന വ്യക്തിക്കൊപ്പം ആണ് ഞാൻ. അല്ലാതെ കാണിക്കുന്ന വ്യക്തികളോടോ ഒന്നുമല്ല. ഇത്തരത്തിൽ ഒരു കാര്യം എഴുതട്ടെ? അത് ഒരു Biblical കഥയാകാം. " യേശുക്രിസ്തു മനുഷ്യ വർഗ്ഗത്തിനായി സ്വന്തം ജീവിതം പോലും വെടിഞ്ഞു കുരിശിൽ തൂങ്ങി. എന്നിട്ടും യേശുവിനെ മാറിനിന്ന് നിന്ദിക്കുന്നവർ ഇപ്പോഴും ഇല്ലേ? ഇത് വെറുതെ ഒരു ഉദാഹരണത്തിന് ഇവിടെ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. യേശുവിൻറെയും തൂങ്ങി തൂങ്ങിമരിച്ചതും എല്ലാം ശരിയോ തെറ്റോ എനിക്കറിയില്ല. ഏതാണെങ്കിലും ഈ നന്ദി ദിനത്തിൽ നന്ദി ഇല്ലാത്തവർക്ക് വക്കാലത്തുമായി വരുന്ന നിരൂപകർക്കും വിമർശകർക്കും കൂടെ നന്ദി പറയുകയാണ്.
യേശു 2024-11-25 14:57:23
ഞാൻ ക്രൂശിൽ മരിച്ചതല്ല. എന്നെ അന്നത്തെ ബിഷപ്പ് കയ്യഫാസം, ട്രമ്പും ( ഹെരോദാവ് ) എല്ലാം കൂടി കള്ളകഥകൾ ഉണ്ടാക്കി ക്രൂശിൽ തറച്ചതാണ്. കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റേണമേ എന്ന എന്റെ കരച്ചിൽ നിങ്ങൾ എല്ലാം കേട്ടതല്ലേ ? എന്നിട്ടെന്തെ അതിനെക്കുറിച്ചൊന്നും പറയാത്തത് ? നീയൊന്നും ഒരിക്കലും ഗുണംപിടിക്കില്ല. നാലു വര്ഷം കഴിയുമ്പോഴേക്കും ട്രമ്പിനെ നിങ്ങൾ വിശുദ്ധനാക്കും. പിതാവേ ഇവർ ചെയ്യുന്നത് എന്തെന്നറിയാകകൊണ്ട് ഇവരോട് ക്ഷമിക്കേണമേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക