ഒരുപാട് ആധികൾക്കും ആശങ്കകൾക്കും നടുവിലാണ് ഞാൻ. എവിടെ തിരിഞ്ഞുനോക്കിയാലും പ്രശ്‌നങ്ങൾ. മനുഷ്യന്മാരെ നോക്കിയാൽ അവർ ആകൂലതകൾക്ക് നടുവിലാണ്. മൃഗങ്ങളാണെങ്കിൽ ദയനീയതയുടെ വൃത്തത്തി ലാണ്. പക്ഷികളാകട്ടെ പറന്നു പോകാൻ പുതിയ ഇടങ്ങളില്ലാതെ വിലപിക്കുന്നു. മരങ്ങളും ചെടികളും അവയുടെ സകല ഇലകളും പൂക്കളും പൊഴിച്ചുകളഞ്ഞു കൊണ്ട് അതിശക്തമായ പ്രതിഷേധം എന്നെ അറിയിക്കുകയാണ്....
തലച്ചോറ് കൂറേ നാളുകളായി വല്ലാതെ കറങ്ങിത്തിരിയുകയാണ്. അത് കയറി ചെല്ലാത്ത ഇടങ്ങൾ ഇല്ല. എപ്പൊ മുതൽക്കാണ് തനിക്കീ പ്രശ്നം ആരംഭിച്ചത്? ഇന്നലെ രാത്രി? അല്ല. ഇന്നലെ രാവിലെ? അല്ല. അതിനും മുമ്പേ? കൃത്യമായ ഒരു സമയബിന്ദുവിനെ തിരിച്ചറിയാൻ പറ്റുന്നില്ല.
>>> കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക..