കീക്കോത്ത്മീത്തലെ കല്യാണവീട്ടിൽ കല്യാണപ്രായമായിട്ടും കല്യാണം കഴിക്കാതെത്തിയ വിനീതയെ തിരിഞ്ഞോടാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങൾ മുടി നരച്ചതും മുടി നരക്കാത്തതുമായ തലകൾക്കുള്ളിൽ തയ്യാറായിരുന്നു.
എന്തെല്ലാന്നും ചോദിച്ച് ഷഹർബാൻ വിനീതയുടെ കൈ തൊട്ടു. പതിനേഴുവർഷത്തിനിപ്പുറം വിനീതയുടെ കൈകൾ പരുക്കനായിരുന്നെങ്കിലും ഷഹർബാൻ കൈകൾ പഴയതുപോലെ പഞ്ഞിക്കെട്ട്..! അവളുടെ പരുപരുത്ത കൈവെള്ളയും നഖം ചീന്തിയ വിരലുകളും പെട്ടെന്ന് ബാനുവിന്റെ കൈ വിടുവിച്ച് പിൻവലിഞ്ഞു.
'അല്ല മോളെ അനക്ക് കല്യാണൊന്നും കയ്ക്കുണ്ടേ..' അർജുൻ വാട്ട്സ്ആപ്പിൽ ചോദിക്കുന്ന അതേ ചോദ്യം നേരിട്ട് ചോദിച്ച് പരിചയം പുതുക്കി.
>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക..