Image

ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ടി.വി. കൊച്ചുബാവ ഓർമ്മയായിട്ട് ഇന്ന് കാൽ നൂറ്റാണ്ട് : പ്രസാദ് എണ്ണയ്ക്കാട്

Published on 25 November, 2024
 ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ടി.വി. കൊച്ചുബാവ ഓർമ്മയായിട്ട് ഇന്ന് കാൽ നൂറ്റാണ്ട് : പ്രസാദ് എണ്ണയ്ക്കാട്

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ടി.വി. കൊച്ചുബാവ
ഓർമ്മയായിട്ട് ഇന്ന് കാൽ നൂറ്റാണ്ട്.

1955-ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. നോവൽ, കഥാസമാഹാരങ്ങൾ, വിവർത്തനം എന്നീ വിഭാഗങ്ങളിൽ 23 കൃതികൾ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാർഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1999 നവംബർ 25-ന് അന്തരിച്ചു. കൊച്ചുബാവയുടെ ഭാര്യ സീനത്ത് 2016 ഒക്ടോബർ 20 -ന് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു.

*അങ്കണം അവാർഡ്‌ (1989) - സൂചിക്കുഴയിൽ യാക്കോബ്
*പ്രഥമ എസ്‌.ബി.ടി. അവാർഡ് - കഥ (തിരഞ്ഞെടുത്ത കഥ)
*ചെറുകാട്‌ അവാർഡ്‌ (1995) - വൃദ്ധസദനം
*കേരള സാഹിത്യ അക്കാദമി അവാർഡ്‌(1996)
*തോപ്പിൽ രവി പുരസ്‌കാരം[1] (1997) - ഉപജന്മം(നോവൽ)
*മികച്ച കഥയ്‌ക്കുളള വി.പി. ശിവകുമാർ ‘കേളി’ അവാർഡ്‌(1997) - ജലമാളിക (ചെറുകഥ) എന്നീ പുരസ്ക്കാരങ്ങൾലഭിച്ചിട്ടുണ്ട്.
അകാലത്തിൽ വിടപറഞ്ഞ ആ സാഹിത്യപ്രതിഭയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക