Image

എരിതീയ്യിലേക്ക് (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 43- സാംസി കൊടുമണ്‍)

Published on 27 November, 2024
എരിതീയ്യിലേക്ക് (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 43- സാംസി കൊടുമണ്‍)

ഒരു സന്ധ്യക്ക് ബര്‍ണാഡും ജോണുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ രണ്ടാളും കൂടി നടത്തിയ ബസുയാത്രയും, ബസ്‌ഡ്രൈവര്‍ തങ്ങളെ സീറ്റുകളുടെ ഇടയില്‍ ഞെരിച്ച കാര്യവും കടന്നുവന്നു. പെട്ടെന്നാണാ സമര മുഖം തെളിഞ്ഞുവന്നത്. ബിര്‍മിന്‍ഹാമിലെ കറുത്തവര്‍ മനുഷ്യവര്‍ഗ്ഗത്തില്‍ പെടുന്നവര്‍ എന്നവര്‍ കരുതിയിരുന്നുവോ...? പെട്ടന്ന് ബിര്‍മിന്‍ഹാമില്‍ വളരെ നാളുകളായി സേവനം ചെയ്യുന്ന പാസ്റ്റര്‍ ഷട്ടില്‍വര്‍ത്തിനെ ഓര്‍മ്മവന്നു. പാസ്റ്റര്‍ ഷട്ടില്‍വര്‍ത്ത് ഓര്‍മ്മിക്കപ്പെടേണ്ട പോരാളിയാണ്. അന്‍പതുകളില്‍ ബിര്‍മിന്‍ഹാം സിറ്റിയിലെ സിവില്‍ റൈറ്റ് മൂവ്‌മെന്റിന്റെ മുന്നണി പോരാളിയായി, മൊന്റഗോമറി ബസ് ബോയിക്കോട്ട് സമരത്തെ തൂടര്‍ന്ന് എന്‍. എ. എ. .സി. പി.(ചഅഅഇജ). നിരോധിച്ചപ്പോള്‍ അലബാമ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ഹൂമണ്‍ റൈറ്റ് എന്ന സംഘടന ഉണ്ടാക്കി പോരാട്ടം തുടര്‍ന്ന ആളാണ്. അദ്ദേഹത്തിന്റെ വീട് രണ്ടുപ്രാവശ്യം ക്ലാനുകള്‍ ബോംബിട്ടു. കൂടാതെ അദ്ദേഹത്തിന്റെ മകളെ വെളുത്തവര്‍ക്കുള്ള ഗ്രാമര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു എന്നപേരില്‍ ചങ്ങലയില്‍ കെട്ടി തല്ലി. താന്‍ അമേരിയ്ക്കന്‍ ചരിത്രം തന്നെയോ വയിക്കുന്നതെന്ന് ആന്‍ഡ്രു സ്‌ന്ദേഹിച്ചു. ഈ രാജ്യം പുറമേ കാണുന്ന വെള്ളപൂശിയ ശവക്കല്ലറ തന്നെ...ഇനിയുള്ള ചര്‍ച്ചയില്‍ ഇതൊക്കെ പറയണം. ഇതൊന്നും അറിയാത്ത ധാരളം പുത്തന്‍ തലമുറക്കാര്‍ മറ്റുവംശീയതയെ തല്ലിയോടിക്കാന്‍ ശ്രമിക്കുന്നു. ആന്‍ഡ്രുവിന്റെ രാത്രി ജോണ്‍ ലൂയിസിനൊപ്പമായിരുന്നു.

ഷട്ടില്‍വര്‍ത്തിന്റെ മറുപടി നിരാശജനകമായിരുന്നു. നിങ്ങള്‍ പറയുന്ന കാര്യം വളരെ ആപത്കരം എന്നു മാത്രമല്ല, വെളിയില്‍ നിന്നുള്ള ആളുകള്‍ ഇവിടെ കലാപത്തിനു ശ്രമിച്ചു എന്ന പേരിയില്‍ ആഭ്യന്തര കലാപത്തിനുള്ള സാദ്ധ്യത ഏറെയാണ്. ഇവിടെ ഇപ്പോള്‍ തന്നെ ആവശ്യത്തിനു പ്രശ്‌നങ്ങള്‍ ഉണ്ട്.ആ കത്തിന്റെ സാരാംശം അങ്ങനെ വായിക്കാമായിരുന്നു. അപ്പോള്‍ ഏപ്രില്‍ മാസം ആയിരുന്നു. ഏതാണ്ട് കോളേജ് പഠനം പൂത്തിയായിരുക്കുന്നു. ഇനി ഗ്രാഡുവേഷനുള്ള ഒരുക്കങ്ങളാണ്. ഒരു ഇരുപത്തൊന്നുകാരന്റെ മനസ് മറ്റെന്തിനുവേണ്ടിയൊക്കയോ തുടിക്കുന്നു. ഭാവി എന്ത്....? ഇന്ത്യയിലോ, ആഫ്രിക്കയിലോ വീടല്ലാത്തവര്‍ക്ക് വീട്ടുണ്ടാക്കിക്കൊടുക്കുന്നഅമേരിയ്ക്കന്‍ ഫ്രെണ്‍ഡ്‌സ് കമ്മിറ്റിയിലേക്ക് ഒരാപ്ലിക്കേഷന്‍ അയച്ച് തന്റെ സേവനം വാഗ്ദാനം ചെയ്തപ്പോള്‍ വീട്ടുകാരുടെ പ്രതീക്ഷകള്‍ക്കൊപ്പം മുന്നേറാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്തയില്‍ ആയി. കുടുംബത്തിലെ ആദ്യത്തെ കോളേജ് ഗ്രാഡുവേറ്റിനെക്കുറിച്ച് അവര്‍ക്ക് ഏറെ സ്വപ്നങ്ങള്‍ ഉണ്ടെന്നറിയാഞ്ഞിട്ടല്ല, തന്റെ ജീവിതം കറുത്തവരുടെ പോരാട്ടങ്ങള്‍ക്കുള്ളതെന്ന് തീരുമാനിച്ചുറച്ചത്. നമ്മള്‍ ഒരു കാര്യം ആഗ്രഹിച്ച് ഉറച്ചാല്‍ അതു നമ്മളിലേക്കിറങ്ങിവരും എന്ന ചൊല്ല് നേരന്നുറപ്പിക്കുന്ന വിധമായിരുന്നു; ഒരുച്ചക്ക് ജെ. മെറ്റ്‌സ് റോളിങ്ങ്‘സ്റ്റുഡന്റെ വോയിസ്’ എന്ന ന്യൂസ് ലേറ്ററുമായി തന്നെ കാണാന്‍ വന്നത്. ആ ന്യൂസ് ലെറ്ററിലെ ഒരു പരസ്യം ചൂണ്ടിക്കാണിച്ച്സുഹൃത്ത് മുഖത്തേക്കു നോക്കി. കോണ്‍ഗ്രസ് ഫോര്‍ റേഷല്‍ ഇക്ക്യുാവാലിറ്റി എന്ന സംഘടനയുടെ ഒരു പരസ്യമായിരുന്നത്. ഗവര്‍ന്മന്റെ പറഞ്ഞതുപോലെ ബസ് സ്റ്റേഷനുകളില്‍ ഡിസെഗ്രിഗേഷന്‍ (അയിത്ത നിര്‍മ്മാര്‍ജ്ജനം) എത്രമാത്രം ഫലപ്രഥമാണന്ന് നേരിട്ടറിയുന്നതിനുള്ള സേവാദളന്മാരെ ആവശ്യമുണ്ട്.ചിലപ്പോള്‍ ജീവന്‍ വരെ അപകടത്തില്‍ ആയേക്കാവുന്ന യാത്രക്ക് തയ്യറുള്ളവര്‍ മാത്രം അപേക്ഷിക്കുക. വെളൂത്തവരും കറുത്തവരും ഒപ്പം യാത്ര ചെയ്യുന്ന സംഘം 'ഫ്രീഡം റൈഡ് 1961' എന്നറിയപ്പെടും.പരസ്യം വായിച്ചുകഴിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചു തന്റെ ഭാവി ഇതാ മുന്നില്‍. ബര്‍നാഡും താനും മാസങ്ങള്‍ക്ക് മുമ്പ് ഷട്ടില്‍ വര്‍ത്തിന് എഴുതിയതും നടക്കാതെപോയതുമായ സമര ഘട്ടത്തിലേക്കുള്ള പ്രവേശന സമയം ഇതാ വന്നിരിക്കുന്നു. അതില്‍ പറഞ്ഞിരിക്കുന്നപോലെ ജീവന്‍ നഷ്ടപ്പെടുന്നുവെങ്കില്‍ അങ്ങനെയാകട്ടെ.... അധികം അരോടും പരസ്യപ്പെടുത്താതെയാണ് ആപ്ലിക്കേഷന്‍ അയച്ചത്.

മറുപടി തപാലില്‍ അവര്‍ എഴുതി; ഒന്നു കൂടി ആലോചിക്കുക. തെക്കന്‍ സംസ്ഥാനങ്ങളിലെമനുഷ്യപ്പറ്റില്ലാത്ത നരഭോജികളുടെ അടുക്കലേക്കാണു പോകുന്നതെന്നോര്‍ക്കുക. കൈയേറ്റങ്ങളും, അറസ്റ്റും, ജയിലും, ചോരയും ഉണ്ടാകും. സമ്മതെമെങ്കില്‍ മറുപടി എഴുതുക.അറസ്റ്റും, കൈയ്യേറ്റങ്ങളും ഭയപ്പെടുത്തുന്ന ഒരു അവസ്ഥയില്‍ നീന്നും ജോണ്‍ ലൂയിസ് ഏറെ സഞ്ചരിച്ചെന്നവര്‍ക്കറിയില്ലല്ലോ.ജോണ്‍ എഴുതി; മനുഷന്‍ എന്ന അഭിമാനമാണെന്നെ നയിക്കുന്ന ശക്തി. അതിനുവേണ്ടി ഇതെന്റെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനം തന്നെ. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എന്തുത്യാഗത്തിനും ഞാന്‍ തയ്യാര്‍. അങ്ങനെയെക്കിലും ഇവരുടെ ഉള്ളില്‍ കുറച്ചു വെളിച്ചം കടക്കട്ടെ.

ഡി.സി. യില്‍ എത്തിച്ചേരാനുള്ള ഒരുവഴിക്കുള്ള ബസ് ടിക്കറ്റും, നിര്‍ദേശങ്ങളും അടങ്ങുന്ന കത്ത് കൈപ്പറ്റുമ്പോള്‍ ഇനി ഒരു മടക്കമില്ലെന്നു തീര്‍ച്ചായിരുന്നു. അതൊരു ഗ്രാഡുവേഷന്‍ ഗിഫ്റ്റായി സ്വീകരിച്ചു.

Read More: https://emalayalee.com/writer/119
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക