പതിനാറു വയസിനു താഴെയുള്ളവർക്കു ഓസ്‌ട്രേലിയ സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചു. എങ്ങിനെയാണ് നിരോധനം ഫലപ്രദമായി നടപ്പാക്കുക എന്നതു വ്യക്തമായിട്ടില്ല.
ബുധനാഴ്ച പാർലമെന്റിന്റെ അധോസഭ പാസാക്കിയ ബില്ലിനു വ്യാഴാഴ്ച്ച സെനറ്റിൽ അംഗീകാരം കിട്ടി. സാമൂഹ്യ മാധ്യമങ്ങളുടെ ദൂഷ്യഫലങ്ങളിൽ നിന്നു കുട്ടികൾക്കു സംരക്ഷണം നൽകാൻ ആദ്യമായി മുൻകൈയെടുക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ എന്നു പ്രധാനമന്ത്രി അന്തോണി അൽബാനിസ് ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ 16 വയസിനു താഴെയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാൻ 'ന്യായമായ നടപടികൾ' എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിനു പരാജയപ്പെടുന്ന കമ്പനികൾക്ക് 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ($32 മില്യൺ) വരെ പിഴയടിക്കും.
കുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ ശിക്ഷ വ്യവസ്ഥ ചെയ്തിട്ടില്ല.
സ്‌നാപ്ചാറ്റ്, ടിക് ടോക്, ഇൻസ്റ്റാഗ്രാം, എക്സ് എന്നിവ നിയന്ത്രണത്തിൽ വരുമെന്നു അൽബാനിസ് പറഞ്ഞു. യൂട്യൂബും വാട്ട്സാപ്പ് തുടങ്ങിയ മെസേജിങ് ആപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.
ഫ്രാൻസ് കഴിഞ്ഞ വര്ഷം ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഫ്ലോറിഡയാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്ത യുഎസ് സംസ്ഥാനം.
Australia bans social media for those under 16