നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ക്യാബിനറ്റിലേക്കു നാമനിർദേശം ചെയ്ത പലർക്കുമെതിരെ വധ ഭീഷണി ഉണ്ടായെന്നു ട്രംപ് കാമ്പയ്ൻ. ബോംബ് ആക്രമണവും കടുത്ത മർദനവും ഉണ്ടാവുമെന്നാണ് അവർക്കു ലഭിച്ച ഭീഷണികളെന്നു വക്താവ് കരോളിൻ ലിയവിറ്റ് പറഞ്ഞു.
നിയമപാലകർ ഉടൻ തന്നെ വേണ്ട നടപടികൾ കൈക്കൊണ്ടുവെന്നു അവർ എക്‌സിൽ പോസ്റ്റ് ചെയ്തു.
ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, അറ്റോണി ജനറലാവുന്ന പാം ബോൺടി, കോൺഗ്രസ് അംഗം എലീസ് സ്‌റ്റെഫാനിക്, യുഎൻ അംബാസഡർ നോമിനി ഹൊവാഡ് ലുട്നിക് എന്നിവർ ഭീഷണി നേരിട്ടവരിൽ ഉൾപ്പെടുന്നു.
Trump Cabinet nominees threatened