നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാവർക്കും താങ്ക്സ്ഗിവിങ് ആശംസകൾ അറിയിച്ചു. "ഇടതു തീവ്രവാദി കിറുക്കന്മാർക്കും" ഉണ്ട് ആശംസകൾ.
"രാജ്യം നശിപ്പിക്കാൻ ഏറെ കഷ്ടപ്പെട്ട തീവ്രഇടതുപക്ഷത്തിനും ആശംസകൾ," അദ്ദേഹം പറഞ്ഞു. "അവർ ദയനീയമായി പരാജയപ്പെട്ടു. തുടർന്നും പരാജയപ്പെട്ടു കൊണ്ടിരിക്കും. കാരണം അവരുടെ ആശയങ്ങളും നയങ്ങളും പരമദയനീയമാണ്. അതു കൊണ്ടാണ് ഈ മഹത്തായ രാജ്യത്തെ ജനങ്ങൾ അമേരിക്കയെ വീണ്ടും ശക്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് അതിഗംഭീര വിജയം സമ്മാനിച്ചത്."
അദ്ദേഹം കൂട്ടിച്ചേർത്തു: "സാരമില്ല, നമ്മുടെ രാജ്യം വൈകാതെ ആദരം തിരിച്ചു പിടിക്കും."
Trump wishes 'radical left' on Thanksgiving