അസ്സാമീസ് എഴുത്തുകാരി മമൊനി റെയ്സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി ഓർമ്മയായിട്ട് പതിമൂന്നാണ്ട്. 1942 നവംബർ 14-ന് ഗുവാഹത്തിയിൽ ജനിച്ചു. ഡെൽഹി സർവകലാശാലയിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. തീവ്രവാദ സംഘടനയായ ഉൾഫയും ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടരുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. 2011 നവംബർ 29 ന് ഗുവാഹത്തിയിൽ അന്തരിച്ചു.
ചിനാവർ ശ്രോത
നിലാകാന്തി ബ്രജ
സംസ്കാർ
ഉദങ് ബകച്
ദ ജേർണി
ടു ബ്രേക്ക് ഏ ബെഗ്ഗിങ് ബൗൾ
പെയ്ൻ ആന്റ് ഫ്ലെഷ് എന്നിവ പ്രധാന കൃതികൾ.
2002 - പദ്മശ്രീ (നിരസിച്ചു)
2000 - ജ്ഞാനപീഠ പുരസ്കാരം
1989 - ഭാരത് നിർമാൺ പുരസ്കാരം
1983 - സാഹിത്യ അക്കാദമി പുരസ്കാരം
എന്നിവയടക്കം നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ആ എഴുത്തുകാരിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!