അന്തിയിലെ ചെന്തീമാനം. വിദൂരതയിലെ ഏതോ ഒറ്റപ്പെട്ട തുരുത്തില് ജന്മമെടുത്ത അനാഥയായ കുഞ്ഞിനെപ്പോലെ ചോരകടലില് മുങ്ങിക്കിടക്കുന്ന അര്ക്കന് അകാലമായി മരണത്തിലേക്ക് താഴുകയാണെന്ന് തോന്നി. കണ്ണീരുപ്പ് കലര്ന്ന തിരയുടെ പാദം തൊട്ട് മെല്ലെ നടന്നപ്പോള്, വേദനയെ അനുസ്‌മരിപ്പിക്കുന്ന മണല് തരികള് ഉച്ചവെയിലിറ ചൂടുണങ്ങാതെ കാലുകളില് തറച്ചു. എന്തു വേദനയെയാവും അവ ഓര്മിപ്പിക്കാന് ശ്രമിച്ചത്? പെറ്റിട്ട ജീവനെ തിരയുന്ന ചൂടുണങ്ങാത്ത ഉദരത്തിന്െറയോ? ഉത്തരങ്ങളില്ലാതെ വേവുന്ന കനല് ചികയുന്ന നെഞ്ചിലെ ഒഴുക്ക് നിലച്ച ഏതോ നൊമ്പരങ്ങളുടേയോ ആണെന്ന് വെറുതെ തോന്നിപ്പോയി. ജോലിത്തിരക്കുകള്ക്കിടയിലെ തലപെരുപ്പിക്കുന്ന ഏകാന്തത മറക്കാന് വീണ്ടും ഏകാന്തത തേടി വന്നതാണ്. ഇവിടെ ഒറ്റയ്ക്കല്ല. തിരകളുണ്ട്. ……………
>>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക......