പ്രതിമുഖം എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകന് വ്യത്യസ്ഥ ദൃശ്യാനുഭൂതി സമ്മാനിച്ച രചയിതാവും സംവിധായകനുമായ വിഷ്ണു പ്രസാദിന്റെ 'നിയോ റിയലിസം അടൂര്‍ സിനിമകളില്‍' എന്ന പുസ്തകം തിരൂര്‍ തുഞ്ചത്തു എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുടെ രംഗശാലയില്‍ നടത്തപ്പെട്ട 'വായനയും വ്യവഹാരവും'എന്ന ഗവേഷണാധിഷ്ഠിത ദേശിയ സെമിനാറില്‍ വെച്ച് ഇ. പി. രാജാഗോപാലന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു സാഹിത്യ പഠന വിഭാഗം വകുപ്പ് മേധാവി ഡോ. മുഹമ്മദ് റാഫി, ഡോ. രോഷ്‌നി സ്വപ്ന എന്നിവരും നിരവധി ഗവേഷകരും വിദ്യാര്‍ത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സ്ഥിരമായി കണ്ടും കേട്ടും വായിച്ചും പഴകിയ ചലച്ചിത്രാധിഷ്ഠിത പഠന രചനാഭാഷയില്‍ നിന്നും ഈ ഗ്രന്ഥം വ്യത്യസ്ഥ ഭാഷ ശൈലിയും അവതരണ പാടവവും പിന്തുടരുന്നു എന്ന് രാജാഗോപാലന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഈ ഗ്രന്ഥത്തിന് കവര്‍ പേജ് ഒരുക്കിയത് ഷെമീo ആണ്. വിപിന്‍ദാസ് ബുക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നു. പബ്ലിഷ് ചെയ്തിരിക്കുന്നത് ഗയ പുത്തകചാല തൃശൂര്‍ ആണ്.
വിഷ്ണു വര്‍ദ്ധന്‍ എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന രചയിതാവ് വിഷ്ണു പ്രസാദ് (ചലച്ചിത്ര സംവിധായകന്‍ )തിരുവല്ല താലുക്കില്‍ കുറ്റൂര്‍ വില്ലേജില്‍ ഓതറ എന്ന ഗ്രാമത്തില്‍ 1984 മെയ് 8 തീയതി ജനിച്ചു. തിരുവല്ല മാര്‍ തോമ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത സര്‍വ്വകലാശാല യില്‍ നിന്നും നാടകത്തില്‍ ബിരുദനന്തരബിരുദവും തിരുവനന്തപുരം കേരള സര്‍വ്വകലാശാലയില്‍ നിന്നും നാടകം, ചലച്ചിത്രസൗന്ദര്യ ശാസ്ത്രം വിദ്യാഭ്യാസത്തില്‍ എന്ന വിഷയത്തില്‍ M. phil ലും ഇപ്പോള്‍ തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ സാഹിത്യ പഠന വിഭാഗത്തില്‍ ചലച്ചിത്ര സൗന്ദര്യ ശാസ്ത്രത്തില്‍ ഗവേഷകനുമാണ്. ചലച്ചിത്രത്തില്‍ ആയാലും എഴുത്തില്‍ ആയാലും തനിക്കു ലഭിക്കുന്ന മാധ്യമം ഏതുതന്നെ ആയാലും അതില്‍ തനതായ കയ്യൊപ്പ് പതിപ്പിക്കാന്‍ വിഷ്ണു പ്രസാദ് എന്ന സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിട്ടുണ്ട്.
സിനിമയെ താന്‍ സമീപിക്കുന്നത് വിനോദ ഉപധിയായോ ജീവിതോപാധിയായോ മാത്രമല്ല മറിച്ചു പഠന വിഷയമായി കൂടി ആണെന്നും സിനിമ പഠിക്കുകയല്ല തന്റെ പ്രധാന ലക്ഷ്യം സിനിമയെ പഠിക്കല്‍ ആണെന്നും പ്രതിമുഖം എന്ന സിനിമയുടെ സംവിധായകന്‍ വിഷ്ണു പ്രസാദ് സാക്ഷ്യപ്പെടുത്തി. പ്രതിമുഖം എന്ന ചിത്രം പോലെ തന്നെ വ്യത്യസ്ഥ പ്രമേയവും വ്യത്യസ്ഥ അവതരണ ശൈലിയുമായി പ്രേക്ഷകരുടെ മുന്‍പിലേക്ക് വരാന്‍ തന്റെ ജലജ്വാലകള്‍, അടവി, എന്നി ചിത്രങ്ങള്‍ തയ്യാറെടുക്കുകയാണെന്നും വിഷ്ണു പ്രസാദ് കൂട്ടിച്ചേര്‍ത്തു.
.