ന്യൂയോര്‍ക്ക്: നടൻ വീര്‍ ദാസ് ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണില്‍ 52-ാമത് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്സ് പരിപാടി അവതരിപ്പിച്ചു. 2023-ല്‍ ഒരു ഇന്റര്‍നാഷണല്‍ എമ്മി നേടിയ ദാസ്, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ എന്റര്‍ടെയ്നറായി. ടെലിവിഷൻ രംഗത്തുള്ളവർ ആദരിക്കുന്നതാണ് എമ്മി അവാർഡ്
ഇൻ്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസ് സംഘടിപ്പിച്ച ചടങ്ങിൽ അർജൻ്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, ഫ്രാൻസ്, ഇന്ത്യ, യുകെ എന്നിവയുൾപ്പെടെ 21 രാജ്യങ്ങളിൽ നിന്നുള്ള 56-ലധികം നോമിനികൾ പങ്കെടുത്തു.