പ്ലാനോ (ഡാളസ് ): മെഗാചർച്ച് ആയ പ്രെസ്റ്റൺവുഡ് ബാപ്റ്റിസ്റ്റ് ചർച്ചിൻ്റെ അസോസിയേറ്റ് പാസ്റ്ററായ സ്കോട്ട് ടർണറെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റ് വകുപ്പിൻ്റെ (ഹഡ്) സെക്രട്ടറിയായി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. കഴിഞ്ഞ ട്രംപ് ഭരണകൂടത്തിൻ്റെ കാലത്ത് അദ്ദേഹം HUD- ൽ പ്രവർത്തിച്ചിരുന്നു
നാഷണൽ ഫുട്ബോൾ ലീഗിൽ (എൻഎഫ്എൽ) വാഷിംഗ്ടൺ കമാൻഡേഴ്‌സ് (അന്നത്തെ റെഡ്‌സ്‌കിൻസ്), സാൻ ഡീഗോ ചാർജേഴ്‌സ്, ഡെൻവർ ബ്രോങ്കോസ് എന്നിവരോടൊപ്പം ഏകദേശം 10 വർഷം പ്രവർത്തിച്ചു
തുടര്ന്ന് ടെക്സസ് ഹൗസിൽ പ്രതിനിധിയായി. നിലവിൽ കമ്മ്യൂണിറ്റി എൻഗേജ്‌മെൻ്റ് & ഓപ്പർച്യുണിറ്റി കൗൺസിലിൻ്റെ സിഇഒയും സ്ഥാപകനും മൾട്ടിഫാമിലി ഹൗസിംഗ് ഡെവലപ്‌മെൻ്റ് കമ്പനിയായ ജെപിഐയുടെ ചീഫ് വിഷനറി ഓഫീസറുമാണ്.
"മികച്ച ക്രിസ്ത്യൻ നേതൃത്വത്തിന്" 2016-ൽ ഡാളസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ടർണർക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. കൂടാതെ വർഷങ്ങളോളം അതിഥി പാസ്റ്ററായി പ്രവർത്തിച്ചതിന് ശേഷം പ്രെസ്റ്റൺവുഡ് ബാപ്റ്റിസ്റ്റ് ചർച്ചിൽ അസോസിയേറ്റ് പാസ്റ്ററായി.