Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O) Published on 29 November, 2024
    ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു

ഡിട്രോയിറ്റ്:  നവംബര്‍ 16 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു . 5 മണിക്ക് ഇടവക വികാരി റെവ. ഫാ .ജോസെഫ് തറയ്ക്കല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. കലാപരിപാടികളുടെ ആരംഭത്തില്‍ റെവ. ഫാ .ജോസെഫ് തറയ്ക്കല്‍ സ്വാഗതം ആശംസിച്ചു.

ലീജിയന്‍ ഓഫ് മേരീ റിപ്പോര്‍ട്ട് ജൊസിനാ താന്നിച്ചുവട്ടില്‍ , സെ.ജോസെഫ് കൂടാരയോഗം റിപ്പോര്‍ട്ട് ഫിലിപ്‌സണ്‍ താന്നിച്ചുവട്ടില്‍ , സെ സ്റ്റീഫന്‍സ് കൂടാരയോഗം റിപ്പോര്‍ട്ട് ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍ , സേക്രഡ് ഹാര്‍ട്ട് കൂടാരയോഗം റിപ്പോര്‍ട്ട് ജിന്‍സ് താനത്ത് ,സണ്‍ഡേ സ്‌കൂള്‍ റിപ്പോര്‍ട്ട് സിമി തൈമാലില്‍ (ഡി.ആര്‍.ഇ ) ,മിഷന്‍ ലീഗ് റിപ്പോര്‍ട്ട് ഹെലെന്‍ മംഗലത്തേട്ട് എന്നിവര്‍ അവതരിപ്പിച്ചു .

കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ സംഘടനയെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് മാക്‌സിന്‍ ഇടത്തിപറമ്പില്‍ ആശംസ അര്‍പ്പിച്ചു . അനു മൂലക്കാട്ട് ,ഏയ്ഞ്ചല്‍ തൈമാലില്‍ , മൈക്കള്‍ ചെമ്പോല ,ജെയ്ഡന്‍ എരുമത്തറ എന്നിവര്‍ എം.സീ. മാരായിരിന്നു .

ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കല്‍ ,പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനു മൂലക്കാട്ട് , കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ ഏയ്ഞ്ചല്‍ തൈമാലില്‍ , മൈക്കള്‍ ചെമ്പോല എന്നിവരുടെ അക്ഷീണമായ നേത്രുത്വവും പരിശ്രമവുമാണ് പാരീഷ്‌ഡേ മനോഹരമായത് . അനു മൂലക്കാട്ട് , കൃതജ്ഞത പറഞ്ഞു . തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തപ്പെട്ടു .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക