Image

സിയാറ്റിലില്‍ അമേരിക്കന്‍ ആര്‍ട്ട് ലവേഴ്‌സ് പുരസ്‌കാരം സമര്‍പ്പിച്ചു

Published on 29 November, 2024
സിയാറ്റിലില്‍ അമേരിക്കന്‍ ആര്‍ട്ട് ലവേഴ്‌സ് പുരസ്‌കാരം സമര്‍പ്പിച്ചു

അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യന്‍ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോണ്‍ പുരസ്‌കാരച്ചടങ്ങ്, ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റ് സമാപന വേദിയില്‍ നടന്നു. സിയാറ്റിലിലെ കള്‍ച്ചറല്‍ കോംപ്ലക്‌സ് ആയ പി.യു.ഡി യില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രകാശ് ഗുപ്ത ഡോ.പ്രമോദ് പയ്യന്നൂരിന് പുരസ്‌ക്കാരം സമര്‍പ്പിച്ചു. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ്  പുരസ്‌കാരം. 

വിവിധ രാജ്യങ്ങളിലെ സാഹിത്യ പ്രതിഭകളായ അമിനിറ്റോ ഫെര്‍ണോ, വിജയ് ബാലന്‍, നിര്‍മ്മല ഗോവിന്ദ രാജന്‍ എന്നിവര്‍ക്കൊപ്പം കവി ബാലചന്ദ്രന്‍  ചുള്ളിക്കാടും, ഡോ. സുനില്‍ പി. ഇളയിടവും. അല ഭാരവാഹികളും നിറഞ്ഞ സദസ്സിനു മുന്നില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായി.

ഫോട്ടോ അടിക്കുറിപ്പ് - അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രകാശ് ഗുപ്തയില്‍ നിന്നും ഡോ. പ്രമോദ് പയ്യന്നൂര്‍ തിയേട്രോണ്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക