അനധികൃത കുടിയേറ്റക്കാരെ നാടു കടത്താൻ ബസുകളിൽ കയറ്റി അവരെ ഐ സി ഇ തടങ്കൽ കേന്ദ്രങ്ങളിലേക്കു നേരിട്ട് അയക്കാൻ ടെക്സസ് തീരുമാനിച്ചതായി റിപ്പോർട്ട്. നേരത്തെ അഭയാർഥികളെ സ്വീകരിക്കാൻ തയാറുള്ള നഗരങ്ങളിലേക്കാണ് അവരെ അയച്ചിരുന്നത്.
ഗവർണർ ഗ്രെഗ് ഐബട്ട് ഈ നീക്കത്തിന് അംഗീകാരം നൽകി. അതിർത്തി സംസ്ഥാനത്തിന് ഏറെ തലവേദനയായ വിഷയമാണ് അനധികൃത കുടിയേറ്റം.
പദ്ധതി നടപ്പാക്കാൻ ടെക്സസിനു വേണ്ട സഹായം നൽകുമെന്നു ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ അതിർത്തിയുടെ ചുമതല ഏൽക്കുന്ന തോമസ് ഹോമാൻ പറഞ്ഞു.
അതിനു വേണ്ടിവരുന്ന പണം പാഴ്വ്യായാമല്ലെന്നാണ് ടെക്സസിന്റെ നിലപാട്.
ടെക്സസ് 2022ൽ അതിർത്തിയിൽ നിന്നു 120,000 അനധികൃത കുടിയേറ്റക്കാരെ ബസുകളിൽ ന്യൂ യോർക്ക്, വാഷിംഗ്‌ടൺ, ഷിക്കാഗോ എന്നിവിടങ്ങളിലേക്ക് അയച്ചിരുന്നു. ന്യൂ സിറ്റിയിലേക്കു മാത്രം 45,900 പേരെ അയച്ചു. പിന്നീട് ടെക്സസ് വഴി കടന്നു വരുന്നവരുടെ എണ്ണം നാടകീയമായി കുറഞ്ഞു.
അഭയാർഥികളിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്തവരെ തടവിലിടാനുള്ള കേന്ദ്രങ്ങൾ നിർമിക്കുന്നതിനു ടെക്സസ് ട്രംപ് ഭരണകൂടത്തിനു സ്ഥലം കൊടുത്തുകഴിഞ്ഞു. ഇക്കൂട്ടരെയാണ് ആദ്യം നാട് കടത്തുകയെന്നു ഹോമാൻ പറഞ്ഞിരുന്നു.
Texas will bus migrants to detention centers