Image

മെര്‍ക്കലിന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചു

Published on 29 November, 2024
 മെര്‍ക്കലിന്‍റെ ആത്മകഥ  പ്രസിദ്ധീകരിച്ചു

ബെര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ 70കാരിയായ അംഗല മെര്‍ക്കല്‍ തന്‍റെ ആത്മകഥ പുറത്തിറക്കി. 30 ഭാഷകളിലാണ് ഫ്രൈഹൈറ്റ് (ഫ്രീഡം) എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ തയാറാക്കിയിരിക്കുന്നത്.

ബാല്യകാല സ്മരണകള്‍ മുതല്‍ ജര്‍മനിയിലെ അഭയാര്‍ഥി പ്രതിസന്ധി‌യും റഷ്യന്‍ ബന്ധവും ഡോണള്‍ഡ് ട്രംപും വ്ലാഡിമിർ പുട്ടിനും അടക്കം ലോക നേതാക്കളുമായുള്ള ബന്ധവും ആത്മകഥയില്‍ പറയുന്നുണ്ട്.

പശ്ചിമ ജര്‍മനിയില്‍ ജനിച്ച്‌ പൂര്‍വ ജര്‍മനിയില്‍ വളര്‍ന്ന ഏകീകൃത ജര്‍മനിയുടെ ചാന്‍സലറായി ഏറ്റവുമധികം കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് മെര്‍ക്കല്‍. ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 ദീര്‍ഘകാല ഉപദേഷ്‌ടാവായിരുന്ന ബീറ്റ് ബൗമാനുമായി ചേര്‍ന്നാണ് 736 പേജുള്ള ആത്മകഥ എഴുതിയിരിക്കുന്നത്. 42 യൂറോയാണ് പുസ്തകത്തിന്‍റെ വില 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക