Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Published on 29 November, 2024
ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

പ്രതിക്ക് പതിനെട്ട് വയസും ആറ് മാസവുമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം. സഹപാഠിയെ ാെപാലീസ് വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പനി ബാധിച്ച് ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക