Image

വിസ കാലാവധി കഴിഞ്ഞ 4.9 ദശലക്ഷം ജനങ്ങള്‍ കാനഡ വിടേണ്ടി വരുമെന്ന് മന്ത്രി മാര്‍ക്ക് മില്ലര്‍

Published on 29 November, 2024
വിസ കാലാവധി കഴിഞ്ഞ  4.9 ദശലക്ഷം ജനങ്ങള്‍ കാനഡ വിടേണ്ടി വരുമെന്ന്  മന്ത്രി മാര്‍ക്ക് മില്ലര്‍

ടൊറന്റോ: വിസ കാലാവധി കഴിഞ്ഞ 4.9 ദശലക്ഷം  ആളുകള്‍ സ്വമേധയാ രാജ്യം വിടേണ്ടിവരുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ വീസ കാലാവധി അവസാനിക്കുന്ന ആളുകളാണ് സ്വമേധയാ രാജ്യത്തിന് പുറത്ത് പോകാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പുറത്ത് പോകണമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. വീസാ കാലാവധി അവസാനിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും അത് പ്രയോജനപ്പെടുത്തി ബഹുഭൂരിപക്ഷവും രാജ്യത്തിന് പുറത്തു പോകണമെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വീസ കാലവധി അവസാനിച്ച് രാജ്യത്തിന് പുറത്ത് പോകുന്നവരെ സര്‍ക്കാര്‍ എങ്ങനെ ട്രാക്ക് ചെയ്യുമെന്ന്് കണ്‍സര്‍വേറ്റീവ് എംപി ടോം കെമിക് ചോദിച്ചു.ഡിസംബര്‍ അവസാനത്തോടെ വീസാ കാലാവധി അവസാനിക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും, ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ നടപടികളുണ്ടെന്നും മില്ലര്‍ വ്യക്തമാക്കി.കൂടാതെ വീസ കാലാവധി അവസാനിക്കാന്‍ പോകുന്ന ആളുകള്‍ക്ക് കാനഡയില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ വീസാ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പെങ്കിലും അപേക്ഷിക്കണമെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

വിസിറ്റ് വീസാ, തൊഴില്‍ വീസ, സ്റ്റുഡന്റ് വീസ എന്നിവ വീണ്ടും അപേക്ഷിച്ച് കാലാവധി നീട്ടാന്‍ സാധിക്കും.ഡിസംബറോടെ 766,000 വിദേശ വിദ്യാര്‍ത്ഥികളുടെ വീസാ കാലാവധി അവസാനിക്കും. കഴിഞ്ഞ മെയ് 3 വരെ കാനഡയില്‍ 1,073,435വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയിലുണ്ടെന്നാണ്് ഇമിഗ്രേഷന്‍ വകുപ്പ് കണക്കാക്കിയിരിക്കുന്നത്. അഭയം അവകാശവാദം ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാനഡയില്‍ ജീവിക്കുമ്പോള്‍ അവര്‍ ഇവിടുത്തെ നിയമങ്ങളും നടപടിക്രമങ്ങളും നേരിടേണ്ടതുണ്ടെന്നും അവര്‍ക്ക് അത് നിഷേധിക്കാന്‍ സാധിക്കില്ലെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.കാനഡയില്‍ രേഖകളില്ലാത്ത വിദേശികളുടെ എണ്ണം അരലക്ഷത്തോളം ഉയര്‍ന്നതായി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ബ്രീഫിംഗ് കുറിപ്പില്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക