Image

പി. ടി. പൗലോസിനെ മനസ്സ് കൽക്കട്ട ആദരിച്ചു

Published on 29 November, 2024
പി. ടി. പൗലോസിനെ മനസ്സ് കൽക്കട്ട ആദരിച്ചു

എഴുത്തുകാരനും ന്യുയോര്‍ക്ക് സർഗ്ഗവേദി കോർഡിനേറ്ററുമായ പി. ടി. പൗലോസിനെ കൊൽക്കത്തയിലെ നാടക സംഘടനയായ 'മനസ്സ് കൽക്കട്ട' ആദരിച്ചു. നവംബർ 27 ഞായർ വൈകുന്നേരം 5 .30 ന് കൊൽക്കത്ത ബിഹാല CMA PSM ഹാളിൽ മനസ്സ് സെക്രട്ടറി എൻ. പി. നായരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

 പ്രസിദ്ധ നാടകകൃത്തും സംവിധായകനുമായ രവി തൈക്കാട് മുഖ്യാതിഥി ആയിരുന്നു. തന്റെ രണ്ടര പതിറ്റാണ്ടു നീണ്ട കൊൽക്കത്ത ജീവിതത്തിൽ കൊൽക്കത്ത മലയാള നാടകവേദിക്ക് നൽകിയ   സംഭാവനകളെ മാനിച്ചായിരുന്നു ഈ ആദരവ്. മനസ്സിന്റെ മനസ്സ് നിറഞ്ഞ സ്വീകരണത്തിന് പി. ടി. പൗലോസ് ഹൃദയപൂർവ്വം നന്ദി പറഞ്ഞു.

തുടർന്ന്  'സി. ജെ. തോമസ്സിന്റെ നാടകങ്ങൾക്ക് സമൂഹത്തിലുള്ള സ്വാധീനം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പി. ടി. പൗലോസ് ചർച്ചക്ക് തുടക്കമിട്ടു. ഡോഃ കെ. കെ. കൊച്ചുകോശി, രവി തൈക്കാട്, കെ. നന്ദകുമാർ, ലൈല ചെറിയാൻ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. തുടർന്ന് നടന്ന ഗാനമേളയിൽ മനസ്സിന്റെ ഗായകരെല്ലാം മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

എൻ. പി. നായർ സ്വാഗതവും പി. സുധാകരൻ നന്ദിയും പറഞ്ഞു. ടി. അജയകുമാർ എം. സി. ആയിരുന്നു. ഡിന്നറോടെ പരിപാടികൾ പൂർണ്ണമായി.

 

പി. ടി. പൗലോസിനെ മനസ്സ് കൽക്കട്ട ആദരിച്ചു
Join WhatsApp News
Mathew Vazhappallil 2024-11-29 19:55:10
താങ്കളുടെ സാന്നിധ്യം അമേരിക്കയിലും ഇന്ത്യയിലും നിറഞ്ഞു നിൽക്കുന്നത് കാണുന്നതിൽ സന്തോഷം ഉണ്ട് .
Dr. P.M.G. Nambissan 2024-11-29 20:49:54
അഭിനന്ദനങ്ങൾ ശ്രീ പൗലോസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക