Image

മെത്താംഫെറ്റമിൻ മുക്കിയ തുണിയുമായി ലോസ് ആഞ്ജലസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ (പിപിഎം)

Published on 30 November, 2024
മെത്താംഫെറ്റമിൻ മുക്കിയ തുണിയുമായി ലോസ് ആഞ്ജലസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ (പിപിഎം)

മെത്താംഫെറ്റമിൻ ലഹരി മരുന്ന് മുക്കിയ തുണിയുമായി ലോസ് ആഞ്ചലസ്‌ ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയ ഇന്ത്യൻ അമേരിക്കൻ യുവാവിനെ അറസ്റ്റ് ചെയ്തു. രാജ് മതരുവിന്റെ (31) ലഗേജിൽ നിന്നാണ് ലഹരി മുക്കിയ തുണി കണ്ടെത്തിയത്.

നോർത്ത്റിഡ്‌ജ്‌ നിവാസിയായ  മതരു സിഡ്‌നിയിലേക്കു വിമാനം കയറാൻ എത്തിയതാണ്. എക്സ്-റേയിൽ സംശയം തോന്നിയ ടി എസ് എ ഉദ്യോഗസ്ഥരാണ് ലഗേജ് പരിശോധിച്ചത്.  

ഒരു ഡസനിലധികം വസ്ത്രങ്ങളിൽ കണ്ടെത്തിയ വെളുത്ത പൊടി മെത് ആണെന്നു പരിശോധനയിൽ തെളിഞ്ഞതായി യുഎസ് അറ്റോണിയുടെ ഓഫിസ് പറഞ്ഞു.

തുണികൾ മൊത്തം 71.5 പൗണ്ട് ഉണ്ടായിരുന്നു. വിമാനത്തിലേക്ക് കയറുന്ന പാലത്തിൽ വച്ചാണ് അറസ്റ്റ് നടന്നത്. പിന്നീട് $10,000 ബോണ്ടിൽ വിട്ടയച്ചു. ഡിസംബർ 2നു കോടിതിയിൽ ഹാജരാകണം. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

Indian caught with Meth-soaked clothes 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക