Image

ട്രംപിന്റെ ആഡംബര എസ്റ്റേറ്റിൽ ജസ്റ്റിൻ ട്രൂഡോ; അപ്രഖ്യാപിത കൂടിക്കാഴ്ച

Published on 30 November, 2024
ട്രംപിന്റെ ആഡംബര എസ്റ്റേറ്റിൽ ജസ്റ്റിൻ ട്രൂഡോ; അപ്രഖ്യാപിത കൂടിക്കാഴ്ച

വാഷിങ്ടൻ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച ഫ്ലോറിഡയിലെ ഡോണൾഡ് ട്രംപിന്റെ മാർ-എ-ലാഗോ ആഡംബര എസ്റ്റേറ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കനേഡിയൻ, അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കാനഡയിൽ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ സന്ദർശനം. ട്രൂഡോയുടെ വിമാനം പാം ബീച്ച് രാജ്യാന്തര എയർപോർട്ടിൽ ഉച്ചകഴിഞ്ഞാണ് ഇറങ്ങിയതെന്നാണ് വിവരം. ട്രൂഡോ ട്രംപിനൊപ്പം ഭക്ഷണം കഴിക്കുമെന്നും അദ്ദേഹത്തിന്റെ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യാത്രയിൽ ഒപ്പമുണ്ടായിരുന്നുവെന്നും കനേഡിയൻ മാധ്യമമായ സിബിസി റിപ്പോർട്ട് ചെയ്തു. അപ്രഖ്യാപിത യാത്രയെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.അയൽക്കാരായ കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരാളിയായ ചൈനയ്ക്കുമെതിരെ ട്രംപ് ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക