ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ക്രിസ്തുമസ് മ്യൂസിക്കല്‍ പ്രോഗ്രാം ആയ ഹെവന്‍ലി ട്രമ്പറ്റ് ഇന്ന് (ശനിയാഴ്ച ) വൈകിട്ട് 4 മണിക്ക് ന്യൂയോര്‍ക്ക് സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കി ഓഡിറ്റോറിയത്തില്‍ ( 1510 DePaul Street, Elmont, NY 11003) വെച്ച് നടത്തപ്പെടുന്നു.
ഭദ്രാസനത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആക്റ്റീവിറ്റി കമ്മിറ്റിയും (Northeast RAC), സഭയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സും (DSMC) സംയുക്തമായിട്ടാണ് ഹെവന്‍ലി ട്രംമ്പറ്റ് എന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് ഉത്ഘാടനം ചെയ്യുന്ന ഈ സംഗീത സായാഹ്നത്തില്‍ മലങ്കര കത്തോലിക്ക സഭയുടെ ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മുഖ്യാതിഥിയായിരിക്കുമെന്ന് മാര്‍ത്തോമ്മ നോര്‍ത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം അറിയിച്ചു.
ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് ന്യൂയോര്‍ക്ക് സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടിയിലേക്ക് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി അറിയിച്ചു.
.