കർക്കിടകരാത്രി വിതുമ്പി വീഴ്ത്തിയ കണ്ണീർത്തുള്ളികൾ ചെമ്പരത്തി ചെടിയിലും തുളസിത്തറയിലും മുറ്റത്തെ വെട്ടിയൊതുക്കിയ പുൽപ്പരപ്പിലും പടർത്തിയ നനവിലേക്ക് അവൾ ഒരു നിമിഷം നോക്കി നിന്നു. നടുത്തളത്തിലെ ഒട്ടുരുളിയിൽ അവൾ വെള്ളം നിറച്ചു പൂർണമായും വിടരാത്ത ചെമ്പരത്തി പൂക്കൾ വെള്ളത്തിനു മീതെ ഭംഗിയിൽ അടുക്കി.
റിസപ്ഷൻ ഏരിയായിലേക്ക് താമരപ്പൂക്കൾ സെക്യൂരിറ്റി പയ്യൻ കൊണ്ടു വച്ചിട്ടുണ്ടാകും.അവളുടെ കണ്ണുകൾ പുതിയ സെക്യൂരിറ്റിപയ്യനെ തിരഞ്ഞു.. പോയിട്ടുണ്ടാകും.
കട്ടിയുള്ള പുരികങ്ങളെ ചേർത്തു കൊണ്ടു വരയ്ക്കുന്ന കുങ്കുമക്കുറിയും ഗണപതിഹോമത്തിൻ്റെ കരിപ്രസാദവും ആണുങ്ങളുടെ നെറ്റിയിൽ അവൾക്ക് ഇഷ്ടമായിരുന്നു . അത് കൊണ്ടാണ് ഇച്ചിരി വഷളൻ ആണെന്നറിഞ്ഞിട്ടും പുതിയ സെക്യൂരിറ്റിക്കാരൻ പയ്യൻ ഇളിച്ചു കൊണ്ടു വർത്താനം പറയാൻ വരുമ്പോൾ അവൾ സംസാരിക്കുന്നതും.അപ്പോഴൊക്കെയും എവിടൊക്കെയോ അവളിൽ ആഴത്തിൽ മുളപൊട്ടുന്ന ചില മൃദുല ചിന്തകൾ തളിർത്തുണ്ടാകുന്ന വല്ലരികളിലൂടെ ഇഴഞ്ഞു കയറി അവൾ മറ്റൊരു ലോകത്ത് ജീവിച്ചു.
"ചേച്ചിക്കു വാട്സ്ആപ്പ് ഇല്ലേ?
ഫേസ്ബുക്കിലും ഇൻസ്‌റ്റയിലും ഇല്ലേ?"............
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....