Image

ജിംഗിൾ ബെൽസ് സീസൺ നയാഗ്രയിൽ

Published on 30 November, 2024
ജിംഗിൾ ബെൽസ് സീസൺ നയാഗ്രയിൽ

നയാഗ്ര ഫോൾസ് : നാടെങ്ങും വീണ്ടുമൊരു ക്രിസ്മസ് കാലത്തേ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ആഘോഷരാവിന് ശോഭ കൂട്ടാൻ ജിംഗിൾ ബെൽസും രംഗത്ത്. സെൻ്റ് പീറ്റർ ആൻഡ് സെൻ്റ് പോൾ മലങ്കര കാത്തലിക് ചർച്ച് നയാഗ്ര റീജൻ അവതരിപ്പിക്കുന്ന ജിംഗിൾ ബെൽസ് എക്യുമെനിക്കൽ കാരൾ ഒന്നും രണ്ടും സീസണിന് ശേഷം മൂന്നാം സീസണിലേക്ക് കടക്കുന്നു. ഒൻ്റാരിയോയിലെ എല്ലാ ക്രിസ്ത്യൻ കമ്മ്യൂണിറ്റികളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ജിംഗിൾ ബെൽസ് എക്യുമെനിക്കൽ കാരൾ & ഡാൻസ് മത്സരം 2024 നവംബർ 30-ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ സെൻട്രൽ നയാഗ്ര ഇവൻ്റ് വേന്യുവിലാണ് (680 York Rd, Niagara-on-the-lake, ON LOS 1J0) അരങ്ങേറുക.

സംഘാടക മികവുകൊണ്ടും മത്സരാർത്ഥികളുടെ പ്രകടനമികവ് കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ, എന്നും പുതുമകൾ കൊണ്ടു വിസ്മയം തീർക്കുന്ന ജിംഗിൾ ബെൽസ് എക്യുമെനിക്കൽ കാരൾ മത്സരത്തിൽ ഇത്തവണ ഡാൻസ് മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഒൻ്റാരിയോയിലെ വിവിധ ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്നും ഇരുനൂറ്റമ്പതോളം കലാകാരൻമാർ പങ്കെടുക്കുന്ന ജിംഗിൾ ബെൽസ് എക്യുമെനിക്കൽ കാരൾ & ഡാൻസ് മത്സരത്തിൽ വിജയികളാവുന്നവർക്ക് യഥാക്രമം 2000, 1000, 500 ഡോളർ സമ്മാനിക്കും. മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 15 ഡോളറുമാണ് പ്രവേശന ഫീസ്. റിയൽറ്റർ ബിനീഷ് ആണ് പരിപാടിയുടെ മെഗാ സ്പോൺസർ.

ജിംഗിൾ ബെൽസ് സീസൺ 3-യോടനുബന്ധിച്ച് Raffle നറുക്കെടുപ്പും നടക്കും. നൂറ് ഡോളർ വിലയുള്ള ആയിരം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഈ ആയിരം ടിക്കറ്റുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് 10000 ഡോളർ, 6000 ഡോളർ, 4000 ഡോളർ എന്നിങ്ങനെ സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് : ഫാ. അജി വർഗീസ് (+1 (289) 257-6121), ടോം ചെറിയാൻ (+1 4164710278), ജിജോ ജോസഫ് (+1 (289) 990-0475), അബിൻ എബ്രഹാം (+1 (416) 562-4524).
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക