ആർക്ടിക് ശീതക്കാറ്റിൽ മധ്യ-പൂർവ അമേരിക്ക തണുത്തു വിറയ്ക്കുമെന്നു കാലാവസ്ഥാ പ്രവചനം. അടുത്തയാഴ്ച്ച ആദ്യം നോർത്തേൺ പ്ലെയിൻസിലും അപ്പർ മിഡ്‌വെസ്റ്റിലും ആയിരിക്കും ദശലക്ഷങ്ങൾ അതിശൈത്യം നേരിടുക.
മഞ്ഞു വീഴ്ച ആരംഭിച്ചതിനിടെ നാഷനൽ വെതർ സർവീസ് പറയുന്നത് അപകടകരമായ തണുപ്പുള്ള കാറ്റടിക്കും എന്നാണ്.
ദീർഘമായ ഒഴിവുകാല വാരാന്ത്യത്തിൽ തണുത്ത കാറ്റു തെക്കോട്ടും കിഴക്കോട്ടും സഞ്ചരിക്കും. മധ്യ ടെക്സസ് മുതൽ വടക്കൻ ഫ്ലോറിഡയും ന്യൂ യോർക്കും വരെ ശൈത്യം എത്തും.
ശനിയാഴ്ചയോടെ 196 മില്യൺ അമേരിക്കക്കാർ ഉണരുന്നത് കൊടും തണുപ്പിലേക്കാവും.
Big chill predicted