പാലക്കാട്: കണക്കില്‍പ്പെടാത്ത 1.90 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എഎംവി ഐയും നടനുമായ കെ മണികണ്‌ഠന് സർവീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് നടപടി. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്‌റ്റന്‍റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്‌ടറാണ് മണികണ്‌ഠൻ. ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ മണികണ്‌ഠന്‍ അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 29ന് ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസർകോട്ടെ സ്വന്തം വീട്ടിലും വിജിലൻസ് സ്പെഷ്യല്‍ സെല്‍ മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപയും നിരവധി രേഖകളും തെളിവുകളും മൊബൈല്‍ ഫോണുകളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു.