കാലിഫോർണിയയിൽ കാണാതായ ശ്യാം നായരെ കണ്ടെത്താൻ കൈകോർക്കണമെന്ന് 'മങ്ക'യുടെ അഭ്യർത്ഥന
2024 ജൂൺ മുതലാണ് ശ്യാം നായരെ കാണാതായത്. ആ മാസം വരെ അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പിന്നീട് കുടുംബത്തിന് അദ്ദേഹത്തിൽ നിന്ന് യാതൊരു അറിവും ലഭിച്ചിട്ടില്ല.
ഭാര്യ, മകൾ, മാതാപിതാക്കൾ എന്നിവരടങ്ങുന്ന കുടുംബം ശ്യാം നായർക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ കുടുംബത്തെ വല്ലാതെ ഉലച്ചിരിക്കുകയാണ്.
ആളെ കാണാതായതിനെത്തുടർന്ന്, 2024 ഓഗസ്റ്റിൽ, കാലിഫോർണിയ വുഡ്ലാൻഡ് ഹിൽസിലുള്ള അദ്ദേഹത്തിൻ്റെ വസതി പോലീസ് സന്ദർശിച്ചതാണ്. പക്ഷേ ഒരു സൂചനയും ലഭിച്ചില്ല.
ഈ മാസം 1-ന് ശ്യാമിൻ്റെ കുടുംബം സഹായത്തിനായി മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയെ (മങ്ക) സമീപിച്ചു. ഉടൻ തന്നെ വുഡ്‌സൈഡ് ഹില്ലിലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധപ്പെട്ടു. അവർ മിസ്സിംഗ് പേഴ്‌സൺ കേസ് എടുക്കുകയും ദേശീയ മിസ്സിംഗ് പേഴ്‌സൺസ് ഡാറ്റാബേസിൽ ശ്യാമിന്റെ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സെർച്ച് വാറണ്ട് പുറപ്പെടുവിക്കുകയോ അല്ലെങ്കിൽ പൊതു ഭീഷണി എന്ന നിലയിലോ ആണ് അമേരിക്കയിലെ നിയമമനുസരിച്ച് അന്വേഷണം ഊർജ്ജിതമാക്കാൻ ഇവിടത്തെ പൊലീസിന് സാധിക്കൂ.
ഈ പരിമിതി മനസ്സിലാക്കിക്കൊണ്ട് പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടുകൊണ്ടും സംഘടനാ ശ്യാം നായരെ തേടാൻ ശ്രമിക്കുന്നുണ്ട്.
സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറലുമായി ഈ വിഷയം വിശദമായി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ തിരച്ചിലിൽ സഹായിക്കാൻ ഏവരും കൈകോർക്കണമെന്ന് മങ്കയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ശ്യാം എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിച്ചാൽ, തൊട്ടടുത്തുള്ള ലോക്കൽ പോലീസ് സ്റ്റേഷനുമായോ 𝐢𝐧𝐟𝐨@𝐦𝐚𝐧𝐜𝐚𝐨𝐧𝐥𝐢𝐧𝐞.org എന്ന ഇമെയിലിലോ 𝟗𝟐𝟓-𝟑𝟔𝟒-𝟓𝟎𝟑𝟓 എന്ന നമ്പറിലോ ഫോമാ വെസ്റ്റേൺ റീജിയൻ ആർവിപി ജോൺസണുമായോ (𝐣𝐨𝐡𝐧𝐬𝐨𝐧𝐣𝐨𝐬𝐞𝐩𝐡𝐯@𝐲𝐚𝐡𝐨𝐨.𝐜𝐨𝐦/𝟑𝟏𝟎-𝟗𝟖𝟔-𝟗𝟔𝟕𝟐) ഇന്ത്യയിലുള്ള ശ്യാമിൻ്റെ കുടുംബവുമായോ ബന്ധപ്പെടാം:
ശ്യാം നായരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ:
• മുഴുവൻ പേര്: കണ്ണേത്ത് ശിവരാമൻ നായർ ശ്യാം
• അമേരിക്കയിൽ താമസിച്ചിരുന്ന വിലാസം: 6330 Randi Ave, വുഡ്ലാൻഡ് ഹിൽസ്, കാലിഫോർണിയ 91367
ഇന്ത്യയിലുള്ള കുടുംബവുമായി ബന്ധപ്പെടാൻ:
മല്ലിക ശിവരാമൻ
കണ്ണേത്ത് വീട്, എട്ടേക്കർ, ഇടത്തല നോർത്ത് പി.ഒ., ചൂണ്ടി, ആലുവ, കേരളം, ഇന്ത്യ 683561
• ഇമെയിൽ: kannethsivaram@gmail.com
• ഫോൺ: +91 9446084509
#missing #HelpFindShyam #CommunitySupport #ShyamNair