Image

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം: അല്ലു അർജുനെതിരെ കേസ് എടുക്കും

Published on 05 December, 2024
പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം: അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: പുഷ്പ 2വിന്‍റെ പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുന് പുറമെ താരത്തിന്‍റെ സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്‍റിനും എതിരെയും കേസെടുക്കും. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിക്കാത്തതിനാണ് തീയറ്റർ മാനേജ്മെന്‍റിനെതിരെ നടപടി. അല്ലു അര്‍ജുന്‍റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറയുന്നത്. സംഭവത്തിൽ ഇതുവരെ അല്ലു അർജുനോ തീയറ്റർ മാനേജ്മെന്‍റോ പ്രതികരിച്ചിട്ടില്ല.

അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് അറിഞ്ഞിരുന്നിട്ടും തീയറ്റർ മാനേജ്‌മെന്‍റിന്‍റെയോ നടന്‍റെ ടീമിന്‍റെയോ ഭാഗത്ത് നിന്നും അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.വി. ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു. പിന്നീട് ഈ വിവരം പൊലീസിനെ അറിയിക്കുന്നത് അവസാന നിമിഷം മാത്രമാണ്. കൂടാതെ തീ‍യറ്റർ മാനേജ്‌മെന്‍റിന് വിവരമറിഞ്ഞിട്ടും നടനും സംഘത്തിനു വരാനും പോകാനും പ്രത്യേക സൗകര്യമൊരുക്കിയില്ലെന്നും പൊലീസ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക