വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒബാമ തിങ്കളാഴ്ച മുതല്‍
ബസ് യാത്ര നടത്തുന്നു. സാധാരണ അമേരിക്കക്കാരെ അടുത്തറിയാന്‍ വേണ്ടിയാണ് ബസ്സില്‍
പര്യടനം നടത്തുന്നത്. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം മിന്നസോട്ട, ലോവ, ഇല്ലിനോയി
എന്നീ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. അമേരിക്കയിലുണ്ടായ കടുത്ത സാമ്പത്തിക
മാന്ദ്യവും തൊഴിലില്ലായ്മയും ഏറിവരുന്ന സാഹചര്യത്തി ല്‍ ജനപിന്തുണ
വീണ്ടെടുക്കാനുള്ള ശ്രമമെന്നോണമാണ് ഒബാമയുടെ യാത്ര. വീണ്ടും പ്രസിഡന്റാകണമെങ്കില്‍
ഈ മൂന്നു സംസ്ഥാനങ്ങളിലെ വിജയം ഒബാമയ്ക്ക് അനിവാര്യമാണ്. അമേരിക്ക നേരിട്ട
കടപ്രതിസന്ധിയ്ക്ക് ശേഷം ഒബാമയുടെ ജനപ്രീതിയില്‍ ഇടിവ് നേരിട്ടുവെന്നാണ്
രാഷ്ട്രീയവിദഗ്ധര്‍ കരുതുന്നത്.