വിണ്ണിൽ നിന്നാഗതനായി
ഉണ്ണിയേശു പിറന്നു.
മണ്ണിലെ മാനവർക്കായി
കണ്ണീരു മായ്ക്കുവാൻ വന്നു.
പുൽക്കൂട്ടിലാട്ടിടയന്മാർ
നിൽക്കുന്നാ ഉണ്ണിയെ നോക്കി.
വൈക്കോലിൻ മെത്തയിലുണ്ണി
നോക്കുന്നു സ്നേഹവായ്‌പോടെ.
നൽകണേ ദേവാ നിൻ സ്നേഹം
വൈകാതെ നിൻമക്കൾക്കെന്നും.
നൽകാനെനിക്കൊന്നുമില്ല
സ്വീകരിക്കൂ എന്നെത്തന്നെ.
അത്യുന്നതങ്ങളിലാകെ
നിത്യം മഹേശന് സ്ത്രോത്രം.
മർത്യന്നീ ഭൂമിയിലെല്ലാം
നിത്യം സമാധാനമെന്നും.