Image

കല്‍ക്കിയെത്തും മുന്‍പേ (ഇമലയാളി കഥാമത്സരം 2024: സജി ഇളയത്)

Published on 08 December, 2024
കല്‍ക്കിയെത്തും മുന്‍പേ (ഇമലയാളി കഥാമത്സരം 2024: സജി ഇളയത്)

മഹാമായിക തന്റെ കൈകൾ മുകളിലേക്ക് ഉയർത്തി ഏകാഗ്രതയോടെ ഒറ്റക്കാലിൽ നിന്ന് തപസ്സ് ചെയ്യുകയാണ്.. തപസ്വിനിയവൾ ഇപ്പോഴും യൗവനയുക്തയും, കോമളാംഗിയുമാണ്..
എന്ത് വശ്യസൗന്ദര്യമാണ് അവളിൽ നിഗൂഢമായിരിക്കുന്നത്. പ്രണയലോലുപനായ പ്രപഞ്ച ശിൽപ്പി ആരെയും മയക്കുന്ന ആകാരവടിവാണ് അവൾക്ക് വരദാനമായി നൽകിയിരിക്കുന്നത്.
യൗവനത്തിന്റെ നിറവിൽ വാകപ്പൂ പോലുള്ള അവളുടെ സുന്ദര മേനിയിൽ തുളുമ്പുന്ന മാസ്മരികത മറയ്ക്കാൻ മുഖപടവും, മുലക്കച്ചയും, അണിവയറിനു താഴെയായ് അരക്കെട്ട് മുതൽ പാദം വരെ ഞൊറിഞ്ഞുടുത്ത തൂവെള്ള ഉടയാടയും എത്രയോ അപര്യാപ്തമാണ്!
തപസ്സിന് പുറപ്പെടുന്നതിനു കുറച്ചുനാൾ മുൻപ് വരെ മഹാമായിക തന്റെ അഞ്ച് കാമുകന്മാർക്കൊപ്പം മാറി മാറി രമിച്ച് പ്രണയാനുഭൂതിയിൽ കഴിയുകയായിരുന്നു. അങ്ങനെയിരിക്കെ എല്ലാ സുഖങ്ങൾക്കുമിടയിൽ എന്തോ ഒരു മ്ലാനത അവളുടെ മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങി..
എന്തോ അത്യാപത്ത് വരാനിരിക്കുന്നതുപോലെ ഒരു തോന്നൽ..
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല.
സമനില തെറ്റിയതുപോലെ ഒരുൾക്കിടിലം..

കൂടുതല്‍ വായിക്കാന്‍ താഴെ കാണൂന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

 

Join WhatsApp News
Richardson Hillgrove 2024-12-11 08:34:24
Climate change is on our doorstep; it can destroy everything - a story that depicts the gravity of the situation we are entangled in today's greedy world. Kudos to the writer.
Renuka Mohan 2024-12-13 10:35:30
കൽക്കിയെത്തും മുൻപേ പ്രകൃതീദേവിയെ വന്ധ്യത ബാധിക്കുമോ? അവരുടെ കാമുകന്മാർ നിഷ്പ്രഭരാകുമോ? എവിടെയോ മറഞ്ഞിരിക്കുന്ന ഭയപ്പാടുകൾ അടുത്തടുത്ത് വരുന്നുവോ എന്ന തോന്നൽ ഉണ്ടാക്കുന്ന കഥ... നന്നായി എഴുതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക