Image

വാഴത്തോട്ടത്തിലെ ആത്മാക്കള്‍ (ഇമലയാളി കഥാമത്സരം 2024: അഞ്ചു അജീഷ്)

Published on 08 December, 2024
വാഴത്തോട്ടത്തിലെ ആത്മാക്കള്‍ (ഇമലയാളി കഥാമത്സരം 2024: അഞ്ചു അജീഷ്)

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അയാൾ ആ വലിയ മതിൽക്കെട്ടുകളോട് യാത്ര പറഞ്ഞു. പോയ വർഷങ്ങളിൽ കാറ്റിനുപോലും സ്ഥിരതയില്ലാത്ത വായുവിൽ അയാളും ചെളിപിടിച്ച മതിൽക്കെട്ടുകളും തീർത്ത സൗഹൃദം വലുതായിരുന്നു. അയാളുടെ നിശ്വാസം ഏൽക്കാത്ത പകലുകളാ മതിൽക്കെട്ടുകൾക്കില്ലായിരുന്നു. അയാളുടെ കുമ്പസാരം കേൾക്കാൻ അവ എന്നും തയ്യാറാകുമ്പോൾ, ഉപദേശിക്കാനാകാതെ, വെയിലിലും മഴയിലും, ആ മതിൽ അയാൾക്ക് കൂട്ടുണ്ടായിരുന്നു. സെല്ലുകളുടെ ഇഴകളിൽ സർവ്വത്ര ഭൂതകാലവും അമരുമ്പോൾ അതിനിടയിലൂടെ മാനം പോലും അയാൾക്ക് സന്ദർശകനാകാറില്ലായിരുന്നു.മുറ്റത്തെ കളകൾ നീക്കുന്ന നേരം, സൂര്യകിരണങ്ങൾ യാതൊരു ദയയുമില്ലാതെ അവനെ പഴുപ്പിക്കുമ്പോൾ, അവൻ മതിലുകളെയൊന്നു നോക്കും. അവയുടെ കുറ്റമെന്താണെന്ന് ആലോചിക്കുമ്പോൾ ഉത്തരമില്ലാത്ത ആ ശൂന്യകടലാസ്സിൽ അയാൾ എഴുതും 'നിരപരാധി '. കുറ്റക്കാരുടെ ഇടയിലെ നിരപരാധികളും മതിലിനെ പോലെ ആ സെല്ലുകൾക്കിടയിൽ കാലം കഴിക്കുന്നുണ്ടാവില്ലേ!?.

കൂടുതല്‍ വായിക്കാന്‍ താഴെ കാണൂന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

 

Join WhatsApp News
Anish Abraham 2024-12-08 12:15:02
Nice story
Asha Philip 2024-12-08 12:50:52
Super story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക