സിറിയയിലെ സംഭവ വികാസങ്ങളിൽ അവസരവും അപകടവും ഉണ്ടെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടി. എല്ലാവരെയും ഉൾക്കൊള്ളുന്ന മിതവാദി ഭരണം സാധ്യമാക്കുമെന്ന വിമതരുടെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ ആ ഉറപ്പു പാലിക്കുമോ എന്നു യുഎസ് നിരീക്ഷിക്കും.
സിറിയയിൽ 900 യുഎസ് സൈനികരുണ്ട്. അസദ് പലായനം ചെയ്ത ദിവസം തന്നെ യുഎസ് എയർ ഫോഴ്‌സ് ഐ എസ് ഭീകരരുടെ 75 താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു. അടുത്ത സിറിയൻ നേതൃത്വത്തിനുള്ള താക്കീതും അതിലുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്.
ബൈഡൻ പറഞ്ഞു: "ഒടുവിൽ അസദ് ഭരണകൂടം വീണു. അവർ ലക്ഷക്കണക്കിന് നിരപരാധികളെ പീഡിപ്പിക്കയും കൊല്ലുകയും ചെയ്തു. അവരുടെ പതനം അടിസ്ഥാന നീതി നൽകുന്നു.
"നാലു വർഷത്തിനിടെ എന്റെ ഭരണകൂടം സിറിയൻ വിഷയത്തിൽ കൈക്കൊണ്ട നിലപാട് വ്യക്തമാണ്. ഒന്നാമത്, അസദിനെതിരായ ഉപരോധം നീക്കണമെങ്കിൽ അദ്ദേഹം യുഎൻ ചട്ടങ്ങൾ അനുസരിച്ചു ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള പ്രക്രിയ ആരംഭിക്കണം. എന്നാൽ അതിക്രമങ്ങൾ നിർത്താൻ അദ്ദേഹം തയാറായില്ല.
"രണ്ടാമത്, ഐ എസിനെ നേരിടാനാണ് നമ്മൾ സിറിയയിൽ സൈന്യത്തെ നിർത്തിയത്."
സിറിയയിൽ വ്യവസ്ഥാപിത ജനാധിപത്യം ഉണ്ടാവാൻ എല്ലാ പിന്തുണയും ബൈഡൻ ഉറപ്പു നൽകി. ജോർദാൻ, ലെബനൻ, ഇറാഖ്, ഇസ്രയേൽ എന്നീ അയാൾ രാജ്യങ്ങളെ നമ്മൾ പിന്തുണയ്ക്കും. കിഴക്കൻ സിറിയയിൽ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുകയും ചെയ്യും.
അസദിനെ വീഴ്ത്തിയ ചില വിമത ഗ്രൂപ്പുകൾക്ക് ഭീകര ബന്ധം ഉണ്ടെന്നു ബൈഡൻ ചൂണ്ടിക്കാട്ടി. മനുസ്യവകാശ ലംഘനങ്ങളുടെ ചരിത്രവും അവർക്കുണ്ട്. അവരെ നമ്മൾ നിരീക്ഷിക്കും.
എന്നാൽ സിറിയ നമുക്കൊരു വിഷയമല്ല എന്നാണ് നിയുക്ത പ്രസിസന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.
അപകടം കാണാതിരിക്കരുത്: നെതന്യാഹു
അസദിന്റെ പതനം മിഡിൽ ഈസ്റ്റിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ പതിയിരിക്കുന്ന അപകടങ്ങൾ കാണാതെ പോകരുത്.
"ഇസ്രയേലിന്റെ അതിർത്തികൾക്കപ്പുറത്ത് എല്ലാവർക്കും ഞങ്ങൾ സമാധാനത്തിനു വേണ്ടി കൈ കൊടുക്കുന്നു: ഡ്‌റൂസ്, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നിങ്ങനെ ഇസ്രയേലുമായി സമാധനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും."
ഇസ്രയേൽ ഇറാനും ഹിസ്‌ബൊള്ളയ്ക്കും എതിരെ എടുത്ത കർശന നിലപാടുകളുടെ നേരിട്ടുള്ള ഫലമാണ് ഈ സംഭവ വികാസങ്ങൾ എന്ന് നെതന്യാഹു അവകാശപ്പെട്ടു. "എന്നാൽ അപകട സാദ്ധ്യതകൾ അവഗണിക്കരുത്. 50 വർഷം പഴകിയ ഇസ്രയേൽ-സിറിയ സമാധാന കരാറും കഴിഞ്ഞിരിക്കുന്നു."
പുതിയ അധ്യായം തുറന്നു: ട്രൂഡോ
സിറിയയിൽ പുതിയൊരു അധ്യായം തുറക്കുന്നുവെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. "അസദ് ഭരണത്തിലെ ഭീകരമായ അടിച്ചമർത്തൽ അവസാനിച്ചു. ദുരിതവും ഭീകരതയും ഇല്ലാത്ത നല്ലൊരു കാലം സിറിയക്കാർക്കു ഉണ്ടാവട്ടെ. നിയമപാലനവും ഭദ്രതയും മനുഷ്യാവകാശങ്ങളോടുള്ള ആദരവും അവിടെ ഉണ്ടാവാണം."
Biden sees risks, opportunity in Syria