ഇന്ത്യയിൽ നിന്നു യുഎസിൽ പഠിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് വന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. കോവിഡ് മഹാമാരി കഴിഞ്ഞുണ്ടായ തള്ളിക്കയറ്റം നിലച്ച മട്ടാണ്.
കുടിയേറ്റം ഇല്ലാതെ പഠനത്തിനു മാത്രമായി നൽകുന്ന എഫ് 1 വിസകൾക്കു അപേക്ഷരിൽ ഈ വർഷത്തെ ആദ്യ 9 മാസങ്ങളിൽ 38% കുറവുണ്ടായി. കഴിഞ്ഞ വർഷവുമായുള്ള താരതമ്യത്തിലാണ് ഈ വ്യത്യാസം.
അപേക്ഷകളിൽ മഹാമാരിക്ക് ശേഷം കാണുന്ന ഏറ്റവും കുറഞ്ഞ എണ്ണമാണിതെന്നു ഇന്ത്യൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. ജനുവരി മുതൽ സെപ്റ്റംബർ വരെ 64,008 വിസകൾ ആണ് നൽകിയത്. 2023 ആദ്യ 9 മാസങ്ങളിൽ നൽകിയത് 1,03,495 ആയിരുന്നു.
2021 ആദ്യ 9 മാസം 65,235 വിസകളും 2022ൽ അതേ മാസങ്ങളിൽ 93,181 വിസകളും നൽകി.
ഇന്ത്യൻ വിദ്യാർഥികളിൽ മാത്രമല്ല അപേക്ഷകർ കുറഞ്ഞത്. പക്ഷെ ആ വിഭാഗത്തിലാണ് എടുത്തു കാണിക്കുന്ന കുറവ്. ചൈനക്കാരാണ് അപേക്ഷകരിൽ രണ്ടാം സ്ഥാനക്കാർ എന്നിരിക്കെ 2024ൽ അവരുടെ അപേക്ഷകളിൽ കണ്ട കുറവ് 8% മാത്രം.
എഫ് 1 വിസ യുഎസിൽ പഠിക്കാൻ മാത്രമുള്ളതാണ്. എം 1 ആവട്ടെ തൊഴിൽ അധിഷ്ഠിത ആവശ്യങ്ങൾക്കും പഠനേതര പരിപടികൾക്കും ഉപയോഗിക്കാം. വർഷം തോറും 90 ശതമാനത്തിലധികം യുഎസ് സ്റ്റുഡന്റ് വിസകളും എഫ് 1 ആണ്.
ഇന്ത്യൻ വിദ്യാർഥികൾ 2022-2023ൽ ചൈനക്കാരെ പിന്തള്ളിയ ശേഷമാണു ഈ കുറവുണ്ടായത്.
കുറവ് വന്നതിന്റെ കൃത്യമായ കാരണം വിശദീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ അപേക്ഷകർക്ക് ഈ വർഷം മേയ് മുതൽ ജൂലൈ വരെ അനുവദിച്ച 20,000 സ്റ്റുഡന്റ് വിസ അപ്പോയ്ന്റ്മെന്റുകൾ ഉപയോഗിക്കാതെ പാഴായി എന്നതാണ് വാസ്തവം.
Sharp drop in Indians seeking F-1 visas