അമേരിക്കൻ പൗരത്വമുളള ചിലരെ കൂടി കൂട്ട നാടുകടത്തലിൽ ഉൾപ്പെടുത്തേണ്ടി വരാമെന്നു നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരായ ബന്ധുക്കൾ അവരുടെ കൂടെ ഉണ്ടെങ്കിൽ ചിലപ്പോൾ അത് വേണ്ടി വരാമെന്നു എൻ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
"കുടുംബങ്ങളെ ഒന്നിച്ചു തന്നെ അയക്കാനാണ് അത് ചെയ്യുന്നത്," അദ്ദേഹം വിശദീകരിച്ചു. "കുടുംബങ്ങളെ ഭിന്നിപ്പിക്കാൻ എനിക്കിഷ്ടമല്ല."
അനധികൃത കുടിയേറ്റക്കാർ യുഎസ് പൗരത്വം ഉള്ളവരെ വിവാഹം കഴിച്ചാൽ അവർക്കു സംരക്ഷണം ലഭിക്കും എന്നാണ് നിയമം. "അനധികൃതമായി വന്നയാൾ പോയേ തീരൂ. ഒറ്റയ്ക്കു പറഞ്ഞു വിടണോ ഒന്നിച്ചു പോകണോ എന്ന് കുടുംബത്തിനു തീരുമാനിക്കാം."
അനധികൃതമായി യുഎസിൽ കഴിയുന്ന കുട്ടികളെയും പറഞ്ഞയക്കുമെന്നു ട്രംപ് വ്യക്തമാക്കി. "കുടുംബങ്ങളെ ഒന്നിച്ചു മനുഷ്യത്വത്തോടെ അവരുടെ സ്വന്തം നാടുകളിലേക്കു പറഞ്ഞയക്കും."
നാടുകടത്താതെ വഴിയില്ലെന്നു ട്രംപ്
യുഎസിൽ ജനിച്ചവർ ആണെങ്കിൽ കൂടി അനധികൃത കുടിയേറ്റക്കാരുടെ മക്കളെ നാടു കടത്തണം എന്നാണ് അതിർത്തി അധികാരിയായി ട്രംപ് നിയോഗിച്ച ടോം ഹോമാന്റെ അഭിപ്രായം.
അനധികൃതരെ നാടുകടത്താതെ വഴിയില്ലെന്നു ട്രംപ് പറഞ്ഞു. ക്രിമിനലുകളെ ആണ് ആദ്യം കണ്ടെത്തി വണ്ടി കയറ്റുക. "നമുക്ക് ചട്ടങ്ങളുണ്ട്, നിയമങ്ങളുണ്ട്. അവർ നിയമം ലംഘിച്ചു വന്നവരാണ്. നിയമാനുസൃതം അകത്തു വരാൻ 10 വർഷം വരെ കാത്തു നിന്നവരോട് അനീതി കാണിക്കുകയാണ് നമ്മൾ.
"ക്രിമിനലുകളെ നാട് കടത്തി വിടാതെ വയ്യ. അവരെ ആദ്യം അയക്കും. പിന്നീട് മറ്റുള്ളവരെയും."
തന്റെ കുടിയേറ്റ, സാമ്പത്തിക നയങ്ങളുടെ പേരിലാണ് ജനങ്ങൾ തനിക്കു വോട്ട് ചെയ്തതെന്നു ട്രംപ് ചൂണ്ടിക്കാട്ടി. വാഗ്ദാനം ചെയ്തത് നടപ്പാക്കണം. അതിനു ചില രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം എന്നത് ശരിയാണ്.
ഡ്രീമേഴ്‌സ് തലമുറയെ പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാര്യം പിന്നീട് ചിന്തിക്കും. വളരെ ചെറുപ്പത്തിൽ വന്ന അവർ ഇപ്പോൾ വളർന്നു വലുതായെങ്കിൽ അവരെ പരിഗണിക്കേണ്ടതുണ്ട്.
യുഎസിൽ ജനിച്ചവർക്കു പൗരത്വം ഉറപ്പു നൽകുന്ന നിയമം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവർത്തിച്ചു. മറ്റൊരു രാജ്യത്തും അങ്ങിനെയൊരു നിയമമില്ല.
Trump aims to deport all immigrants in the US: Reuters
Reuters
U.S. President-elect Donald Trump aims to deport all immigrants in the U.S. over his four-year term but wants a deal to protect so-called "Dreamer" immigrants, he said in an interview that aired on Dec. 8 on NBC News' “Meet the Press with Kristen Welker.”
Trump also said he plans to take executive action on his first day in office to try to end birthright citizenship, which confers citizenship on anyone born in the U.S. regardless of their parent's immigration status.
Trump, a Republican who won a second term in the White House promising mass deportations, is expected to declare illegal immigration a national emergency when he takes office on Jan. 20 and draw on resources from across the federal government to support a wide-ranging crackdown.
The U.S. Department of Homeland Security estimated some 11 million immigrants were in the U.S. illegally as of January 2022, although the figure is likely higher today. In the NBC News interview, Welker asked Trump if his plan was to deport everyone without legal status.
"I think you have to do it," Trump said. "It’s a very tough thing to do. You know, you have rules, regulations, laws."
Trump said he wanted a deal to protect "Dreamer" immigrants brought to the U.S. illegally as children, saying Republicans are open to the idea.
During his 2017-2021 presidency, Trump tried to end a program that provides deportation relief and work permits to the immigrants, but was rebuffed by the Supreme Court.
Trump's plans to try to end birthright citizenship will likely face legal challenges. The right stems from an amendment to the U.S. Constitution and is supported by 1898 Supreme Court precedent.
Speaking to Welker, Trump suggested Republicans may need to pursue a constitutional amendment to address the issue - an arduous process.
"We'll maybe have to go back to the people," he said.
Trump's incoming border czar Tom Homan and deputy chief of staff Stephen Miller both told Fox News' "Sunday Morning Futures" that Congress should provide a major funding increase for immigration enforcement.
The pro-immigration American Immigration Council estimated that deporting all immigrants in the U.S. over more than a decade would cost US$88 billion annually.
Homan said the minimum needed would be near that amount.
"We're going to need as much money as Congress can get us," he said