Image

കുഞ്ഞിപ്പൈതങ്ങൾക്ക് സാന്റാ വിരുന്ന് ഒരുക്കി ബെൻസൻവിൽ ഇടവക

ലിൻസ് താന്നിച്ചുവട്ടിൽ (പി.ആര്‍.ഒ) Published on 09 December, 2024
കുഞ്ഞിപ്പൈതങ്ങൾക്ക് സാന്റാ വിരുന്ന് ഒരുക്കി ബെൻസൻവിൽ ഇടവക

ചിക്കാറോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ കുഞ്ഞിപ്പൈതങ്ങളുടെ ഭക്തസംഘടനയായ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി മീറ്റ് ആൻഡ് ഗ്രീറ്റ്, ബ്രഞ്ച് വിത്ത് സാന്റാ പ്രോഗ്രാം ഏറെ വ്യത്യസ്തമായും പുതുമയാർന്നും സംഘടിപ്പിച്ചു.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ഈ പരിപാടികൾ നടത്തപ്പെട്ടത്. ഹോളിചൈൽഡ്ഹുഡ്മിനിസ്ട്രി കോർഡിനേറ്റേഴ്സിൻറെ നേതൃത്വത്തിൽ ക്രിസ്മസ് പാപ്പായ്ക്ക് സ്വീകരണവും ഭക്ഷണവും വിവിധ മത്സരങ്ങളും ഫോട്ടോ ഷൂട്ടും തുടങ്ങി വിപുലമായ പരിപാടികൾ അന്നേ ദിവസം ക്രമീകരിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക