Image

ക്നാനായ റീജീയൻ വിവാഹ ഒരുക്ക കോഴ്സ് ബെൻസൻവിൽ ഇടവകയിൽ നടത്തപ്പെട്ടു

ലിൻസ് താന്നിച്ചുവട്ടിൽ (പി.ആര്‍.ഒ) Published on 09 December, 2024
ക്നാനായ റീജീയൻ വിവാഹ ഒരുക്ക കോഴ്സ് ബെൻസൻവിൽ ഇടവകയിൽ നടത്തപ്പെട്ടു

ചിക്കാഗോ: ക്നാനായ കാത്തലിക് റീജിയൻറെ നേതൃത്വത്തിൽ വിവാഹ ഒരുക്ക പ്രീ മാര്യേജ്കോഴ്സ് മൂന്ന് ദിവസങ്ങളിലായി ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ നടന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമായി അമ്പതോളം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു. 

അവർക്കായി ഫാ.തോമസ്മുളവനാൽ, ഫാ. അബ്രാഹം മുത്തോലത്ത്, ഫാ. സിജു മുടക്കോടിയിൽ, റ്റോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, ലിൻസ് താന്നിച്ചുവട്ടിൽ, ആൻസി ചേലയ്ക്കൽ, ലീനു പടിക്കപറമ്പിൽ, ജെറി & ഷെറിൽ താന്നിക്കുഴിപ്പിൽ, ഷിബു&നിമിഷ കളത്തിക്കോട്ടിൽ എന്നിവർ വിവിധ ക്ലാസ്സുകൾ നയിച്ചു. സമാപന ദിവസമായ ഞായറാഴ്ച വി.കുർബ്ബാനയ്ക്ക് ശേഷം അസി.വികാരി ഫാ.ബിൻസ് ചേത്തലിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

ഇടവകയുടെ കൈക്കാരൻമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, ജെൻസൻ ഐക്കരപ്പറമ്പിൽ, കിഷോർ കണ്ണാല എന്നിവർ ഈ കോഴ്സിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക