Image

നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

Published on 09 December, 2024
നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവന്‍റെ മരണത്തില്‍ കോളജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലായിരുന്ന അബ്ദുല്‍ സലാമിനെ സീതത്തോട് കോളജിലേക്ക് മാറ്റി നിയമിച്ചു.

 സീതത്തോട് കോളജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഷിത, അലീന ദിലീപ്, അജ്ഞന മധു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

അതേസമയം അമ്മുവിന്‍റെ മരണത്തില്‍ അധ്യാപകനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയാണ് അമ്മുവിന്‍റെഅച്ഛന്‍ സജീവ് പരാതി നല്‍കിയത്. 

 ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകന്‍ സജിയും കേസില്‍ പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക