കോൺഗ്രസ് വിട്ട് പലരും ബിജെപിയിൽ പോയപ്പോൾ വലിയ വായിൽ പുരോഗമനവാദികൾ എല്ലാം പറഞ്ഞ ഒരു വാക്കുണ്ട് കോൺഗ്രസുകാരുടെ ഖദറിന് അടിയിൽ കാക്കി കളസമാണെന്ന്.
എന്നാൽ ബിജെപിക്കാരുടെ വക്താവായിരുന്ന സന്ദീപ് വാര്യർ ആദ്യം സിപിഎമ്മുമായി ചർച്ച നടത്തി. ഇതാ സിപിഎമ്മിലേക്ക് കടന്നുവരുന്നു എന്ന് പാലക്കാട്ടെ മുതിർന്ന സിപിഎം നേതാക്കൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് കാലെടുത്ത് വെക്കുന്നത്.
അതുവരെ നല്ല പത്തരമാറ്റ് കോമറേഡ് ആവും എന്ന് പറഞ്ഞ ആളുകൾ തന്നെ വർഗീയവാദിയാണ് കോൺഗ്രസിലേക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ആളല്ല എന്നെല്ലാം പറഞ്ഞു അദ്ദേഹത്തെ പിന്നീട് അറഞ്ചം പുറഞ്ചം ആക്രമിക്കുകയായിരുന്നു. ബിജെപി പോലും സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകുമെന്ന് കണക്കുകൂട്ടിയില്ല. ഒരു കേഡർ പാർട്ടിയിലേക്ക് പോയാൽ എന്തായാലും തിരിച്ച് ബിജെപിയിലേക്ക് തന്നെ മടങ്ങി വരും എന്ന ഒരു സ്വപ്നമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്.
എന്നാൽ സന്ദീപ് വാര്യരുടെ ഇന്നത്തെ അവസ്ഥ ഒന്നു നോക്കൂ കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതോട്‌കൂടി താൻ കുറെ കൂടി മുമ്പേ ഈ പ്രസ്ഥാനത്തിലേക്ക് കടന്നു വരേണ്ടതായിരുന്നു എന്ന് സധൈര്യം പ്രഖ്യാപിക്കുകയും അതിനനുസരിച്ച് എല്ലാ മതേതര സഖ്യകക്ഷികളുടെയും നേതാക്കളെ ചെന്ന് കണ്ട് തന്റെ മുൻകാല ചെയ്തികൾക്കുള്ള പ്രായശ്ചിത്തം നടത്തുകയുമാണ്.
മതവാദത്തിൽ നിന്നും മതേതരവാദത്തിലേക്കുള്ള പാതയും അവിടെ ലഭിക്കുന്ന സഹിഷ്ണുതയും ഓരോ വർഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാർക്കും മാറി ചിന്തിക്കാനുള്ള സമയമായി എന്ന് ഉറക്കെ പറയാൻ സന്ദീപ് ഒരു മടിയും കാണിക്കുന്നില്ല.
കഴിഞ്ഞ ദിവസം പൊന്നാനിയിൽ ഹൈവേയിലുള്ള ശബരിമല തീർത്ഥാടകരുടെ വിശ്രമ കേന്ദ്രത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കവേ, കോൺഗ്രസിലേക്ക് മാറിയപ്പോൾ മാധ്യമപ്രവർത്തകരും ബിജെപിക്കാരും എല്ലാം എന്താ പൊന്നാനിയിൽ പോകുന്നില്ലേ എന്ന ദുഷ്ടലാക്കോടെയുള്ള ഒരു ചോദ്യം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്നു പറയുകയുണ്ടായി. 'ഇന്നിതാ പൊന്നാനിയിൽ ഞാൻ എത്തിയിരിക്കുന്നു പൊന്നാനിയിൽ തികഞ്ഞ മതേതര സഹിഷ്ണുത പുലർത്തുന്ന ഒരു ജനതയാണ് ഉള്ളത് എന്ന് പറഞ്ഞ് അതുറക്കെ പ്രഖ്യാപിക്കുകയും ചെയ്യുകയാണ് ചെയ്തത്.
ഇടവും വലവും മുസ്ലിമും ക്രിസ്ത്യനും ഒരുവശത്ത് ഹിന്ദുവും ഇരുന്നിട്ട് ഒരുമിച്ച് കഞ്ഞി കുടിക്കുന്ന ഒരു വ്യവസ്ഥിതി അത് കോൺഗ്രസിൽ മാത്രമേ കാണാൻ കഴിയൂവെ ന്ന് തുറന്നു പറയാൻ ഒരു മടിയും സന്ദീപ് വാര്യർക്ക് ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ സ്വാമിമാരുടെ ഭക്ഷണത്തിന് വേണ്ട വകകൾ കൊണ്ടുവരുന്ന എല്ലാ മതവിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അവയെല്ലാം സ്വീകരിക്കുകയും കേരളത്തിന് അങ്ങോളമിങ്ങോളം സ്ഥലങ്ങളിൽ നിന്ന് വന്ന സ്വാമിമാർക്ക് കഞ്ഞി വിളമ്പി കൊടുത്തും ഭക്ഷണം കൊടുത്തും ഈ പൊന്നാനി മതേതരത്വത്തിന്റെ ഭൂമിയാണ് ഈ മലപ്പുറം മതേതരത്വം കാത്തുസൂക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധമാണ് എന്ന് കണ്ടു മനസ്സിലാക്കുകയും അതുറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനെല്ലാം സാക്ഷിയായി പൊന്നാനിയിലെ കോൺഗ്രസ് പ്രവർത്തകരും വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന അയ്യപ്പഭക്തന്മാരും ഉണ്ടായിരുന്നു. എല്ലാരോടും ഒപ്പം ഫോട്ടോയെടുത്തു ഭക്ഷണം വിളമ്പിയും മതവാദത്തിൽ നിന്നും മതേതരത്വത്തിലേക്കുള്ള പ്രയാണം അന്വർത്ഥമാക്കുകയായിരുന്നു സന്ദീപ് വാര്യർ.
മാറഞ്ചേരിയിൽ നിന്നുള്ള പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ വിഹിതമായി അയ്യപ്പഭക്തർക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ സന്ദീപ് വാര്യരുടെ കൈകളിലൂടെ സമർപ്പിക്കുകയുണ്ടായി.