Image

കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു, മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാതെ സഹായ ധനം നല്‍കി:കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Published on 09 December, 2024
 കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു, മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാതെ സഹായ ധനം നല്‍കി:കേന്ദ്ര സര്‍ക്കാരിനെതിരെ  രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിനെതിരെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വയനാട്ടില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ട് 100 ദിവസത്തോളമായി. ഇതിനിടെ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ ധനം സഹായം നല്‍കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുണ്ടക്കൈ -ചൂരല്‍ മല ദുരന്തത്തില്‍ കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപപോലും അനുവദിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റ്. കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദവും തെറ്റാണ്. ഇല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പ് പറഞ്ഞ് കേന്ദ്രം നേരത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ തന്നെ ആവശ്യം അറിയിച്ചതാണ്. അതിന് പിന്നാലെ ഇനം തിരിച്ച് വിശദമായ നിവേദനവും നല്‍കി. പ്രധാനമന്ത്രി വയനാട്ടില്‍ നിന്ന് പോയിട്ട് 100 ദിവസം കഴിഞ്ഞു. ആദ്യ മെമ്മോറാണ്ടത്തിന് പുറമേ പിഡിഎന്‍എ പ്രകാരം ആവശ്യം ഉന്നയിച്ചിരുന്നു. വയനാട് ദുരന്തത്തിന്റെ ഉത്തരവാദിത്തതില്‍ നിന്ന് കേന്ദ്രം ഒളിച്ചോടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക