ന്യൂഡൽഹി ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ഇപ്പോൾ നടക്കുന്ന പാർലിമെന്റ് വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബിൽ സംബന്ധിച്ച് പഠിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും വിശദമായ ചർച്ചകൾക്കായി സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ ബിൽ അയച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചര്‍ച്ച നടത്തും.രാജ്യത്തുടനീളമുള്ള ബുദ്ധിജീവികള്‍ക്കൊപ്പം എല്ലാ സംസ്ഥാന അസംബ്ലികളിലെയും സ്പീക്കര്‍മാരെയും ക്ഷണിക്കും. സാധാരണക്കാരുടെ അഭിപ്രായങ്ങളും സ്വീകരിക്കും. സമവായമില്ലാതെ നിലവിലെ തെരഞ്ഞെടുപ്പ് രീതി മാറ്റുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് സര്‍ക്കാര്‍ നിഗമനം.