ന്യു യോർക്ക്: പുന്നവേലിൽ വീട്ടിൽ പി.കെ.വർഗീസിൻെറയും അന്നമ്മ വർഗീസിന്റെയും പുത്രിയും കീഴിവായ്പൂർ വീമ്പുകാട്ടിൽ തോമസ് വി തോമസിന്റെ ഭാര്യയുമായ റേച്ചൽ തോമസ്, 86, ഡിസംബർ 6-ന് റോക്ക് ലാൻഡിൽ അന്തരിച്ചു. അമേരിക്കയിലെ ആദ്യകാല മലയാളികളിലൊരാളാണ്.
ബോംബെയിൽ നഴ്സിംഗ് പൂർത്തിയാക്കിയ ശേഷം ന്യൂ ഡൽഹിയിലെ ഇർവിൻ ഹോസ്പറ്റലിൽ ജോലി ചെയ്ത അവർ 1970-ൽ അവൾ അമേരിക്കയിലേക്ക് കുടിയേറി. ഫിലാഡൽഫിയയിലെ ആൽബർട്ട് ഐൻസ്റ്റീൻ മെഡിക്കൽ സെൻ്ററിലും പിന്നീട് ബ്രോങ്ക്സിലെ യൂണിയൻ ഹോസ്പിറ്റലിലും ജോലി ചെയ്തു. 2006-ൽ കൗണ്ടി ഓഫ് റോക്ക്ലാൻഡ് സമ്മിറ്റ് പാർക്ക് ഹോസ്പിറ്റലിൽ നിന്ന് വിരമിച്ചു .
ഓറഞ്ച്ബർഗ്, ബെഥനി മാർത്തോമ്മാ ചർച്ച് അംഗമായിരുന്നു
മകൻ റോയ്, മരുമകൾ ജെയ്ൻ. അവരുടെ മക്കൾ തിമോത്തി, ഗ്രേസ്; മകൾ ഗ്ലാഡിസ്, മരുമകൻ ഋഷി സാഹ്നി. അവരുടെ മക്കൾ ജയിൻ, ഡിലൻ, ജാൻ.
കുഞ്ഞുഞ്ഞമ്മ, മേരിക്കുട്ടി എന്നിങ്ങനെ 2 മൂത്ത സഹോദരിമാർ കേരളത്തിൽ ഉണ്ട്
പൊതു ദര്‍ശനം: ഡിസംബർ 13 വെള്ളിയാഴ്ച 3:00 pm - 7:30 PM: ബഥനി മാർത്തോമ്മാ ചർച്ച്, 90 ഓൾഡ് ഓറഞ്ച്ബർഗ് റോഡ്). ഓറഞ്ച്ബർഗ് NY 10962
ഹോം ഗോയിംഗ് സർവീസ്: ശനിയാഴ്ച, ഡിസംബർ 14, രാവിലെ 9:00: ബഥനി മാർത്തോമ്മാ പള്ളി
തുടർന്ന് സംസ്കാരം റോക്ക് ലാൻഡ് സെമിത്തേരി, 201 കിംഗ്സ് ഹൈവേ , സ്പാർക്കിൽ, ന്യൂയോർക്ക്